‘ഇതാ ഞങ്ങളുടെ ഒരേക്കർ സ്‌ഥലം ... ഇനിയത്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ ’: വൈറലായി സ്വാഹയുടെ കത്ത്‌

കണ്ണൂർ> ‘‘കൃഷിക്കാരനായ അച്‌ഛൻ ഞങ്ങൾക്കായി കരുതി വെച്ച ഭൂമിയാണിത്‌ . ഇതിൽനിന്നും ഒരേക്കർ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകുന്നു’’.ഈ വരികളാണ്‌ ഇപ്പോൾ സാമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിക്കുന്നതും . മഹാപ്രളയത്തിൽ നിന്നും കരകരയാൻ ഒറ്റക്കെട്ടായി നടക്കുന്ന പരിശ്രമങ്ങൾക്ക്‌ കരുത്തേകുന്ന വരികൾ പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായിസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്വാഹയുടേതാണ്‌.

കോറോം ശ്രീനാരായണ എഞ്ചിനിയറിംഗ് കോളേജിന് സമീപത്തെ ഏകദേശം അമ്പത് ലക്ഷം രൂപ വിലവരുന്ന ഒരേക്കര്‍ (100 സെന്റ്‌) സ്ഥലമാണ് സ്വാഹയും സഹോദൻ ബ്രഹ്‌മയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌  സംഭാവന ചെയ്യുന്നത്‌.

കൃഷിക്കാരനായ അച്ഛന്‍ തനിക്കും അനുജന്‍ ബ്രഹ്മയ്ക്കും വേണ്ടി കരുതിവെച്ച സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാഗ്രഹിക്കുന്നുവെന്ന് സ്വാഹ സ്‌ക്കൂള്‍ അധികൃതരെയാണ് അറിയിച്ചത്. അച്ഛന്‍ ശിവശങ്കരനും സ്‌ക്കൂള്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് അനുവാദം നല്‍കിയിട്ടുണ്ട്.

പയ്യന്നൂര്‍ മാവിച്ചേരി സ്വദേശിയായ സ്വാഹ നാട്ടിലെ അറിയപ്പെടുന്ന ചെസ്സ് താരമാണ്. നിരവധി തവണ ദേശീയ ചെസ്സ് മത്സരത്തില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.
Read more: http://www.deshabhimani.com/news/kerala/news-kerala-20-08-2018/745459

 കണ്ണൂർ> ‘‘കൃഷിക്കാരനായ അച്‌ഛൻ ഞങ്ങൾക്കായി കരുതി വെച്ച ഭൂമിയാണിത്‌ . ഇതിൽനിന്നും ഒരേക്കർ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകുന്നു’’.ഈ വരികളാണ്‌ ഇപ്പോൾ സാമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിക്കുന്നതും . മഹാപ്രളയത്തിൽ നിന്നും കരകരയാൻ ഒറ്റക്കെട്ടായി നടക്കുന്ന പരിശ്രമങ്ങൾക്ക്‌ കരുത്തേകുന്ന വരികൾ പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായിസ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്വാഹയുടേതാണ്‌.
Share:

No comments:

Post a Comment

Search This Blog

Recent Posts

Pages

Featured post

7 വയസ്കാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ...

നൈസ് കപ്പിള്‍... കൊല്ലം ജില്ലയിലുള്ള ഇവളാണ് 7 വയസ്സുള്ള പെണ്‍കുഞ്ഞിനെ അടിവയറിലും, തുടയിലും, പിന്‍ഭാഗത്തും എല്ലാം ചട്ടുകം പഴുപ്പിച്ച്...

Blog Archive