കടലിന്റെ മക്കളെ നെഞ്ചോട് ചേര്‍ത്ത് സര്‍ക്കാര്‍; മത്സ്യത്തൊഴിലാളികള്‍ക്ക് നാട്ടില്‍ സ്വീകരണമൊരുക്കും, 3000 രൂപ പ്രതിദിനം വീതം നല്‍കും

തിരുവനന്തപുരം > പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച നാട്ടില്‍ സ്‌തുത്യര്‍ഹ സേവനം നടത്തിയ കടലിന്റെ മക്കളെ നെഞ്ചോട് ചേര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകാപരമായ പങ്ക് വഹിച്ചതിന് ബോട്ടിന് ഇന്ധനത്തോടൊപ്പം തന്നെ ദിവസം 3000 രൂപവീതം  നല്‍കും. രക്ഷാപ്രവര്‍ത്തനത്തിനിടെ കേടുപാടുകള്‍ സംഭവിച്ച ബോട്ടുകള്‍ക്ക് നഷ്‌ടപരിഹാരവും സര്‍ക്കാര്‍ നല്‍കും. കൂടാതെ രക്ഷാപ്രവര്‍ത്തകരായ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നാട്ടില്‍ സ്വീകരണം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ബോട്ടുകള്‍ എങ്ങനെയാണ് ദുരിത മേഖലകളില്‍ എത്തിച്ചത് അതേപോലെതന്നെ രക്ഷാപ്രവര്‍ത്തനത്തിനു ശേഷം തിരിച്ചയക്കാനുള്ള സംവിധാനവും ഒരുക്കും. എല്ലാം കഴിഞ്ഞ് അവരെ കൈയ്യൊഴിയുന്ന നയമല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രസേനയ്‌‌‌ക്കും പൊലീസിനും ഫയര്‍ഫോഴ്‌‌‌സിനുമൊപ്പം വലിയ പങ്കാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികള്‍ നിറവേറ്റിയത്.
Share:

No comments:

Post a Comment

Search This Blog

Recent Posts

Pages

Featured post

7 വയസ്കാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ...

നൈസ് കപ്പിള്‍... കൊല്ലം ജില്ലയിലുള്ള ഇവളാണ് 7 വയസ്സുള്ള പെണ്‍കുഞ്ഞിനെ അടിവയറിലും, തുടയിലും, പിന്‍ഭാഗത്തും എല്ലാം ചട്ടുകം പഴുപ്പിച്ച്...

Blog Archive