കണ്ണൂര്‍: പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇന്ധന വില കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. റെക്കോര്‍ഡ് വിലയാണ് ഡീസലിന് ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടിയതാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനയ്ക്ക് കാരണം. പെട്രോള്‍ വിലയും കുതിച്ചുയര്‍ന്ന് നൂറ് രൂപയിലെത്തുമെന്നാണ് പ്രവചനം. അതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക.്
കണ്ണൂരില്‍ ഡീസല്‍ വില 73.60 രൂപയായി ഉയര്‍ന്നു. പെട്രോളിന് 80.24 ആണ്. ഡീസലിന് 16 പൈസയും പെട്രോളിന് 14 പൈസയുമാണ് കൂടിയത്. ജൂലൈ 24മുതല്‍ പെട്രോള്‍ 2.51 രൂപയും ഡീസലിന് 2.26 രൂപുയുമാണ് കൂടിയത്. കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരന്ത നിവാരണത്തിന് ഇറങ്ങിയ വാഹനങ്ങളെയും ബോട്ടുകളെയും വള്ളങ്ങളെയും അടക്കമാണ് വില കൂട്ടി കൊള്ളയടിച്ചത്. സംസ്ഥാനത്ത് ദിവസം ശരാശരി 8090 ലക്ഷം ലിറ്റര്‍ ഡീസലും 5060 ലക്ഷം ലിറ്റര്‍ പെട്രോളുമാണ് വില്‍ക്കുന്നത്. ഓരോ ലിറ്റര്‍ പെട്രോളില്‍ നിന്ന് 19.48 രൂപയും ഡീസലില്‍ നിന്ന് 17.33 രൂപയും കേന്ദ്രസര്‍ക്കാര്‍ വിവിധ നികുതികളിലായി ഈടാക്കുന്നത്. മുംബൈയില്‍ ഡീസല്‍ വില ലിറ്ററിന് 73.90 രൂപയണ്. കൊല്‍ക്കത്തയില്‍ ഇത് 72.46 രൂപയും ചെന്നൈയില്‍ 73.54 രൂപയും ദില്ലിയില്‍ 69.61 രൂപയും ആണ്.
പെട്രോള്‍ വിലയിലും ഞെട്ടിക്കുന്ന വര്‍ദ്ധനയാണ് ഉള്ളത്. ഡീസല്‍ വില വര്‍ദ്ധന രാജ്യത്ത് വന്‍ വിലക്കയറ്റത്തിന് വഴിവയ്ക്കും എന്നാണ് ഭയക്കുന്നത്. ഇന്ധവിലയ്ക്ക് കാരണം ക്രൂഡ് ഓയില്‍ വിലയുടെ വര്‍ദ്ധന മാത്രമല്ല. ഉയര്‍ന്ന എക്‌സൈസ് തീരുവ കൂടിയാണ്.
ആഗോള വിപണിയില്‍ എണ്ണ വില ഇനിയും ഉയരാനാണ് സാധ്യത. വെനസ്വേലയില്‍ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്. എന്നാല്‍ ആഗോള തലത്തില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചുവരികയാണ്. അതുകൊണ്ട് തന്നെ അധികനാള്‍ ഉയര്‍ന്ന വില തുടര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.








No comments:
Post a Comment