സൈക്കിളിനായി കാത്തുവച്ച പണം ദുരിതാശ്വാസത്തിന്, തമിഴ് കുരുന്നിന് സൈക്കിളുമായി 'ഹീറോ'

വില്ലുപുരം: നാലുവര്‍ഷമായി അവള്‍ സ്വരുക്കൂട്ടി വെച്ചതായിരുന്നു ആ പണം; ഒരു സൈക്കിള്‍ വാങ്ങാന്‍. പ്രളയത്തില്‍ കേരളത്തിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിന്റെ വാര്‍ത്തയും ദൃശ്യങ്ങളും ടെലിവിഷനില്‍ കണ്ടതോടെ ആ ഒമ്പതു വയസ്സുകാരി തന്റെ തീരുമാനം മാറ്റി. തന്റെ പക്കലുള്ള 9000 രൂപ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അവള്‍ സംഭാവന ചെയ്തു.
കുഞ്ഞു മനസ്സിന്റെ നന്‍മയറിഞ്ഞ സൈക്കിള്‍ കമ്പനി ശരിക്കും അവളെ ഞെട്ടിച്ചു കളഞ്ഞു. അവളാഗ്രഹിച്ച സൈക്കിള്‍ സൗജന്യമായി നല്‍കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു.
തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ അനുപ്രിയ എന്ന ഒമ്പതുവയസ്സുകാരിയാണ് കേരളത്തിന്റെ ദുരിതത്തില്‍ മനമലിഞ്ഞ് തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. സ്വന്തമായി ഒരു സൈക്കിള്‍ വാങ്ങുന്നതിനായി നാലു വര്‍ഷമായി അവള്‍ കൂട്ടിവെച്ചതായിരുന്നു ആ പണം.

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായ പ്രളയ ദുരിതത്തിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ടതോടെ അനുപ്രിയയുടെ മനസ്സലിഞ്ഞു. സൈക്കിളിനേക്കാള്‍ വലുതാണ് കഷ്ടപ്പെടുന്നവര്‍ക്കുള്ള കുഞ്ഞു കൈത്താങ്ങെന്ന് അവള്‍ക്ക് ബോധ്യമുണ്ടായിരുന്നു. അനുപ്രിയയുടെ ഈ തീരുമാനം അറിഞ്ഞ ഹീറോ സൈക്കിള്‍ കമ്പനി അവളെ ഞെട്ടിച്ചുകൊണ്ട് ഒരു തീരുമാനം പ്രഖ്യാപിച്ചു- അനുപ്രിയയ്ക്ക് ഇഷ്ടമുള്ള ഒരു സൈക്കിള്‍ സൗജന്യമായി നല്‍കും!

അനുപ്രിയയുടെ മനുഷ്യത്വപൂര്‍ണമായ ഈ നടപടിയെ അഭിനന്ദിക്കുന്നതായും അവള്‍ക്ക് ഒരു പുത്തന്‍ സൈക്കിള്‍ സൗജന്യമായി നല്‍കുമെന്നും ഹീറോ സൈക്കള്‍സ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പ്രഖ്യാപിച്ചു. 'പ്രിയപ്പെട്ട അനുപ്രിയ, അവശ്യ ഘട്ടത്തില്‍ സഹജീവികളെ സഹായിക്കാനുള്ള തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. നിനക്ക് ഒരു പുതുപുത്തന്‍ സൈക്കിള്‍ ഞങ്ങള്‍ നല്‍കും. വിലാസം ഉടന്‍ അറിയിക്കുകയോ കമ്പനിയുമായി ബന്ധപ്പെടുകയോ ചെയ്യുക'- ഹീറോ സൈക്കിള്‍ ട്വിറ്ററില്‍ കുറിച്ചു. ഹീറോ സൈക്കിളിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ചു.
കുഞ്ഞു മനസ്സിന്റെ നന്‍മയറിഞ്ഞ സൈക്കിള്‍ കമ്പനി ശരിക്കും അവളെ ഞെട്ടിച്ചു കളഞ്ഞു. അവളാഗ്രഹിച്ച സൈക്കിള്‍ സൗജന്യമായി നല്‍കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു.....

Read more at: https://www.mathrubhumi.com/environment/specials/kerala-floods-2018/tn-girl-donates-rs-9-000-kerala-flood-relief-gets-cycle-from-hero--1.3074092കുഞ്ഞു മനസ്സിന്റെ നന്‍മയറിഞ്ഞ സൈക്കിള്‍ കമ്പനി ശരിക്കും അവളെ ഞെട്ടിച്ചു കളഞ്ഞു. അവളാഗ്രഹിച്ച സൈക്കിള്‍ സൗജന്യമായി നല്‍കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു.
വില്ലുപുരം: നാലുവര്‍ഷമായി അവള്‍ സ്വരുക്കൂട്ടി വെച്ചതായിരുന്നു ആ പണം; ഒരു സൈക്കിള്‍ വാങ്ങാന്‍. പ്രളയത്തില്‍ കേരളത്തിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിന്റ...

Read more at: https://www.mathrubhumi.com/environment/specials/kerala-floods-2018/tn-girl-donates-rs-9-000-kerala-flood-relief-gets-cycle-from-hero--1.3074092

Share:

No comments:

Post a Comment

Search This Blog

Recent Posts

Pages

Featured post

7 വയസ്കാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ...

നൈസ് കപ്പിള്‍... കൊല്ലം ജില്ലയിലുള്ള ഇവളാണ് 7 വയസ്സുള്ള പെണ്‍കുഞ്ഞിനെ അടിവയറിലും, തുടയിലും, പിന്‍ഭാഗത്തും എല്ലാം ചട്ടുകം പഴുപ്പിച്ച്...

Blog Archive