വാട്ട്സ്ആപ്പില്‍ തന്നെ യൂട്യൂബ് കാണാം; പിഐപി വരുന്നു


വാട്ട്സ്ആപ്പിന്‍റെ പിക്ചര്‍ ഇന്‍ പിക്ചര്‍ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകും എന്ന് റിപ്പോര്‍ട്ട്. ഈ ഫീച്ചര്‍ വാട്ട്സ്ആപ്പിനെ യൂട്യൂബ്, വാട്ട്സ്ആപ്പ് വീഡിയോകളുമായി ഇന്‍റഗ്രേറ്റ് ചെയ്യാന്‍ സഹായിക്കുമെന്ന് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്ട്സ്ആപ്പിന്‍റെ ബീറ്റ പതിപ്പ് 2.18.234 ല്‍ ഇത് ലഭ്യമാകുന്നു എന്നാണ് വിവരം.
ഈ ഫീച്ചറില്‍ ഇനിയും അപ്ഡേറ്റുകള്‍ ആവശ്യമുണ്ടെന്നാണ് ബീറ്റ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ പറയുന്നത്. ഇത് പ്രകാരം യൂട്യൂബ്, ഇന്‍സ്റ്റ വീഡിയോ ലിങ്കുകള്‍ വാട്ട്സ്ആപ്പില്‍ ലഭിച്ചാല്‍ അത് പ്ലേ ആകുവാന്‍ അതാത് ആപ്പുകളിലേക്ക് ഡീ ഡയറക്ട് ചെയ്യില്ല. പകരം ഒരു ബബിള്‍ ഇഫക്ടില്‍ ആരാണോ അയച്ചത് ആ വ്യക്തിയുടെ ചാറ്റ് വിന്‍ഡോയില്‍ തന്നെ വീഡിയോ പ്ലേ ആകും.
Share:

No comments:

Post a Comment

Search This Blog

Recent Posts

Pages

Featured post

7 വയസ്കാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ...

നൈസ് കപ്പിള്‍... കൊല്ലം ജില്ലയിലുള്ള ഇവളാണ് 7 വയസ്സുള്ള പെണ്‍കുഞ്ഞിനെ അടിവയറിലും, തുടയിലും, പിന്‍ഭാഗത്തും എല്ലാം ചട്ടുകം പഴുപ്പിച്ച്...

Blog Archive