കേരളത്തിന് കരുതലും ഊര്‍ജവും നല്‍കണം; സഹായം അഭ്യര്‍ത്ഥിച്ച് ഹൈക്കോടതി ജഡ്ജിയുടെ കവിത


കൊച്ചി > പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ പരിശ്രമിക്കുമ്പോള്‍ കേരളത്തെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള കവിതയുമായി കേരള ഹൈക്കോടതി ജഡ്ജി. ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡുവാണ് കേരളത്തിന്റെ കണ്ണീര്‍ തുടയ്ക്കണമെന്ന ആഹ്വാനവുമായി കവിത എഴുതിയിരിക്കുന്നത്.

'എന്റെ നാടിന് സഹായഹസ്തങ്ങള്‍ ആവശ്യമാണ്'  എന്നാണ് കവിതയുടെ ശീര്‍ഷകം. അതിമനോഹരമായ കേരളം നിര്‍ഭാഗ്യവശാല്‍ അപകടത്തിലായെന്നും കരുതലും ഉന്മേഷവും നല്‍കി ഉയര്‍ത്തെഴുന്നേല്‍പ്പിക്കണമെന്നും അദ്ദേഹം തെലുങ്ക് മക്കളോട് കവിതയിലൂടെ പറയുന്നു. ഇംഗ്ലീഷിലുള്ള കവിത തെലുങ്കു പത്രങ്ങളില്‍ അച്ചടിച്ച് വന്നിട്ടുണ്ട്.
Share:

No comments:

Post a Comment

Search This Blog

Recent Posts

Pages

Featured post

7 വയസ്കാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ...

നൈസ് കപ്പിള്‍... കൊല്ലം ജില്ലയിലുള്ള ഇവളാണ് 7 വയസ്സുള്ള പെണ്‍കുഞ്ഞിനെ അടിവയറിലും, തുടയിലും, പിന്‍ഭാഗത്തും എല്ലാം ചട്ടുകം പഴുപ്പിച്ച്...

Blog Archive