അരി ചുമന്നത്‌ മറ്റാരുമല്ല; ഈ താരം തന്നെ


കരിമണ്ണൂർ> അഭയകേന്ദ്രങ്ങളിൽ ആശ്വാസമെത്തിക്കാൻ ചലച്ചിത്രനടനും. ഹാസ്യതാരം ജാഫർ ഇടുക്കിയാണ് അരി, പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ ദുരിതാശ്വാസകേന്ദ്രങ്ങളിലെത്തിക്കാൻ  മുൻനിരക്കാരനായത്.
സിപിഐ എം നേതാവും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന ടി വി ചന്ദ്രന്റെ സ്മരണാർഥം ഉടുമ്പന്നൂരിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ‌്റ്റ‌് നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളിലാണ് ജാഫർ ഇടുക്കി പങ്കെടുത്തത്. പണവും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും നൽകിയ അദ്ദേഹം അരിച്ചാക്കുകൾ ചുമന്ന് വാഹനങ്ങളിൽ കയറ്റാനും സഹായിച്ചു.  ഉടുമ്പന്നൂർ പഞ്ചായത്തിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിക്കാനും അദ്ദേഹം സമയം കണ്ടെത്തി.
Share:

No comments:

Post a Comment

Search This Blog

Recent Posts

Pages

Featured post

7 വയസ്കാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ...

നൈസ് കപ്പിള്‍... കൊല്ലം ജില്ലയിലുള്ള ഇവളാണ് 7 വയസ്സുള്ള പെണ്‍കുഞ്ഞിനെ അടിവയറിലും, തുടയിലും, പിന്‍ഭാഗത്തും എല്ലാം ചട്ടുകം പഴുപ്പിച്ച്...

Blog Archive