കണ്ണൂര്‍: ഗള്‍ഫില്‍ ജോലിചെയ്യുന്ന റിയല്‍ എസ്റ്റേറ്റുകാരനെ അക്രമിച്ച് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് എന്നയാളുടെ കയ്യില്‍ നിന്നാണ് 5ലക്ഷം രൂപയും മൊബൈല്‍ ഫോണും റാഡോ വാച്ചും തട്ടിയെടുത്തത്. പുഴാതിയിലെ വിജനമായ സ്ഥലത്ത് കൊണ്ടുപോയാണ് അഞ്ചംഗസംഘം ഇയാളെ ഭീഷണിപ്പെടുത്തി അക്രമിച്ചത്. നേരത്തെ ഗള്‍ഫിലുണ്ടായിരുന്ന അഷ്‌റഫിന്റെ ഡ്രൈവര്‍ വിളിച്ചുവരുത്തി കാറില്‍ കൊണ്ടുപോയാണ് സംഘം അക്രമിച്ചതത്രെ. മംഗലാപുരത്തേക്ക് പോകാന്‍ പെരുമ്പാവൂരില്‍ നിന്ന് പുറപ്പെട്ട അഷ്‌റഫ് കണ്ണൂരില്‍ വണ്ടിയിറങ്ങി മെറീഡിയന്‍ പാലസില്‍ താമസിക്കുകയായിരുന്നു.
Home »
» ഗള്‍ഫുകാരനെ അക്രമിച്ച് 5 ലക്ഷവും റാഡോവാച്ചും തട്ടി
ഗള്‍ഫുകാരനെ അക്രമിച്ച് 5 ലക്ഷവും റാഡോവാച്ചും തട്ടി
കണ്ണൂര്‍: ഗള്‍ഫില്‍ ജോലിചെയ്യുന്ന റിയല്‍ എസ്റ്റേറ്റുകാരനെ അക്രമിച്ച് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് എന്നയാളുടെ കയ്യില്‍ നിന്നാണ് 5ലക്ഷം രൂപയും മൊബൈല്‍ ഫോണും റാഡോ വാച്ചും തട്ടിയെടുത്തത്. പുഴാതിയിലെ വിജനമായ സ്ഥലത്ത് കൊണ്ടുപോയാണ് അഞ്ചംഗസംഘം ഇയാളെ ഭീഷണിപ്പെടുത്തി അക്രമിച്ചത്. നേരത്തെ ഗള്‍ഫിലുണ്ടായിരുന്ന അഷ്‌റഫിന്റെ ഡ്രൈവര്‍ വിളിച്ചുവരുത്തി കാറില്‍ കൊണ്ടുപോയാണ് സംഘം അക്രമിച്ചതത്രെ. മംഗലാപുരത്തേക്ക് പോകാന്‍ പെരുമ്പാവൂരില്‍ നിന്ന് പുറപ്പെട്ട അഷ്‌റഫ് കണ്ണൂരില്‍ വണ്ടിയിറങ്ങി മെറീഡിയന്‍ പാലസില്‍ താമസിക്കുകയായിരുന്നു.

No comments:
Post a Comment