കണ്ണൂര്‍: പ്രളയത്തെത്തുടര്‍ന്ന് അടച്ച സ്‌കൂളുകളില്‍ നാളെ ക്ലാസ് തുടങ്ങും. കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല. ബുധനാഴ്ചതന്നെ ക്ലാസുകള്‍ തുടങ്ങും. എന്നാല്‍ പ്രളയദുരിത ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ യൂണിഫോം ധരിച്ചെത്താന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി. പലരുടെയും പുസ്തകങ്ങളും നോട്ടുബുക്കുകളും വസ്ത്രങ്ങളും ഉള്‍പ്പെടെ സര്‍വതും നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇവ ക്ലാസില്‍ കൊണ്ടുവരാന്‍ കഴിയാത്തതിന്റെ പേരില്‍ ഒരുതരത്തിലുള്ള നടപടിയും കുട്ടികളുടെ മേല്‍ സ്വീകരിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലെ എല്ലാ സ്‌കൂളുകളും നാളെ തന്നെ തുറക്കും. കെട്ടിടം തകര്‍ന്നതും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതുമായ സ്‌കൂളുകളില്‍ ക്ലാസുകള്‍ക്ക് ബദല്‍ സംവിധാനമൊരുക്കും. എല്ലാ സ്‌കൂളുകളും ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സി ബി എസ് ഇ റീജനല്‍ ഓഫീസര്‍മാരും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരും ജില്ലാ കലക്ടര്‍മാരും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരും ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
Home »
» നാളെ മുതല്‍ കുട്ടികള്‍ സ്‌കൂളിലേക്ക്
നാളെ മുതല്‍ കുട്ടികള്‍ സ്‌കൂളിലേക്ക്

No comments:
Post a Comment