യാത്രാദുരിതം തീര്‍ക്കാന്‍ കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസ് തുടങ്ങി


കൊച്ചി: പ്രളയത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തിൽ നിന്ന് ചെറുവിമാനങ്ങളുടെ സര്‍വ്വീസുകള്‍ തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തും. ഇന്ന് 28 അധികം സര്‍വ്വീസുകളും 10 ആഭ്യന്തര സർവ്വീസുകളും 18 അന്താരാഷ്ട്ര സർവീസുകളുമാണ് നടക്കുക.
രാവിലെ 7.30യോടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനമാണ് നാവികസേന വിമാനത്താവളത്തില്‍ യാത്രക്കാരുമായി ആദ്യം ഇറങ്ങിയത്. ഈ വിമാനം തിരികെയും സര്‍വ്വീസ് നടത്തും.  ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ സര്‍വ്വീസുകളാണ് കൊച്ചിയില്‍ നിന്ന് നടക്കുന്നത്. ചെറു യാത്രാവിമാനങ്ങളുടെ നാല് സര്‍വ്വീസുകളാണ് ഇന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ബംഗലൂരുവില്‍ നിന്ന് തന്നെ 8.10നും 12.30യ്ക്ക് കൊച്ചിയിലേക്ക് വിമാനം എത്തും. ഈ വിമാനങ്ങള്‍ തിരിച്ച് ബംഗലൂരുവിലേക്ക് പറക്കുകയും ചെയ്യും. ഇപ്പോള്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ മാത്രമാണ് ഇറങ്ങുന്നതെങ്കിലും നാളെ ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്‍ഡിഗോയും ജെറ്റ് എയര്‍വേയ്‌സും ഇന്ന് പരീക്ഷണ പറത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Share:

No comments:

Post a Comment

Search This Blog

Recent Posts

Pages

Featured post

7 വയസ്കാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ...

നൈസ് കപ്പിള്‍... കൊല്ലം ജില്ലയിലുള്ള ഇവളാണ് 7 വയസ്സുള്ള പെണ്‍കുഞ്ഞിനെ അടിവയറിലും, തുടയിലും, പിന്‍ഭാഗത്തും എല്ലാം ചട്ടുകം പഴുപ്പിച്ച്...

Blog Archive