പകർച്ചവ്യാധികളെ നേരിടാം

വെള്ളപ്പൊക്കം  നിയന്ത്രണവിധേയമായാലും  ഗുരുതരങ്ങളായ ഒട്ടനവധി  പ്രശ്നങ്ങളാണ കേരളത്തെ കാത്തിരിക്കുന്നതഇവയിൽ പ്രധാനം പകർച്ചവ്യാധികളുടെ വ്യാപനമാണ്മുൻകൂട്ടിക്കണ്ട് കരുതൽനടപടി സ്വീകരിക്കുകയും രോഗബാധിതരെ പ്രാരംഭഘട്ടത്തിൽ കണ്ടെത്തി ചികിത്സിക്കയും ചെയ്തില്ലെങ്കിൽ  ഇപ്പോഴത്തേതിനെക്കാൾ വലിയ ദുരന്തമാകും ഉണ്ടാവുക

ലോകാരോഗ്യസംഘടന വെള്ളപ്പൊക്കത്തെ തുടർന്നുണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളെയും അവയുടെ നിയന്ത്രണമാർഗങ്ങളെയും സംബന്ധിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള വസ്തുതരേഖ (Flooding and communicable diseases fact sheet)   ആരോഗ്യപ്രവർത്തകരെല്ലാം പഠിച്ചിരിക്കേണ്ടതാണ്വെള്ളത്തിലൂടെയും പ്രാണികളിലൂടെയും മൃഗങ്ങളിലൂടെയും നിരവധി രോഗങ്ങൾ വ്യാപിക്കാനിടയുണ്ട്ടൈഫോയ്ഡ്മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് ), കോളറഎലിപ്പനിഡെങ്കിപ്പനിചിക്കുൻ ഗുനിയമലേറിയവെസ്റ്റ് നൈൽ പനി എന്നീ രോഗങ്ങളൂടെ വ്യാപനത്തെയാണ് പ്രധാനമായും ഭയപ്പെടേണ്ടത്വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചാൽ ഇത്തരം  രോഗങ്ങളെ ഇല്ലാതാക്കാം

പരിസരം വൃത്തിയാക്കൽ
ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവരും മറ്റ് വീടുകളിൽ താമസിച്ച് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്നവരും ശുചിത്വപരിപാലനത്തിന് അങ്ങേയറ്റം പ്രാധാന്യം നൽകാൻ ശ്രമിക്കണംവീടിന്റെ ശുചീകരണത്തിലാണ് ആദ്യമായി ശ്രദ്ധിക്കേണ്ടിവരികവെള്ളപ്പൊക്കത്തിനുശേഷം ജലം ശുദ്ധീകരിക്കാനും വീടുകൾ അണുവിമുക്തമാക്കാനും ഏറ്റവും നല്ല മാർഗം ക്ലോറിനേഷൻ തന്നെയാണ്പരിസരം വൃത്തിയാക്കാൻ പലരും ബ്ലീച്ചിങ പൗഡർ വിതറുന്നത് കാണാംഇതുകൊണ്ട് പരിസരം അണുവിമുക്തമാക്കാൻ സാധിക്കില്ലക്ലോറിൻ  ലായനി തയ്യാറാക്കി ഉപയോഗിക്കയാണ് വേണ്ടത്ക്ലോറിൻ ലായനി ഒഴിച്ച  ചുരുങ്ങിയത് 2030 മിനിറ്റ് കാത്തിരുന്നാൽമാത്രമേ അണുനശീകരണം കൃത്യമായി നടക്കൂഅതിനുശേഷം ആവശ്യമെങ്കിൽ മണമുള്ള മറ്റു ലായനികൾ ഉപയോഗിച്ച് തറ വൃത്തിയാക്കാം.

കുടിവെള്ളം 

തുറസ്സായ ഇടങ്ങളിൽ ജലസ്രോതസ്സുകൾക്കുസമീപംപ്രത്യേകിച്ചും കിണറുകളുടെ സമീപം മലമൂത്രവിസർജനം  നിർബന്ധമായും ഒഴിവാക്കേണ്ടതാണ്തെളിഞ്ഞിരിക്കുന്നു എന്നതുകൊണ്ട് മാത്രം  എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയവൈറസ് തുടങ്ങിയ സൂക്ഷ്മജീവികളും   കൊതുകുകൾവിരകൾ , അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും ഉണ്ടാകാൻ സാധ്യതയുണ്ട്അതിനാൽ കുടിക്കുവാനുള്ള വെള്ളം തിളപ്പിച്ചശേഷം ചൂടാറ്റി ഉപയോഗിക്കുകതിളച്ചാൽ മതിയാകുംകൂടുതൽ സമയം തിളപ്പിക്കേണ്ടതില്ല.  ഒരു കാരണവശാലും ചൂടാറ്റുവാൻ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത്കൂടുതൽ സമയം കരുതിയിട്ടുള്ള വെള്ളവും  പൊതുവിതരണം നടത്തുന്ന വെള്ളവും കിണറ്റിലെ വെള്ളവും ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുക.. 

കിണർ ക്ലോറിനേഷൻ 
കിണറുകൾ നിർബന്ധമായും ക്ലോറിനേറ്റ് ചെയ്തിരിക്കണം. 9 അടി വ്യാസമുള്ള കിണറിന് ഒരുകോൽ വെള്ളത്തിലേക്ക് ( ഒരു പടവ് / പാമ്പിരിഏകദേശം അര ടേബിൾസ്പൂൺ ബ്ലീച്ചിങ പൗഡർ മതിയാകുംവലിപ്പം കൂടിയ കിണറുകൾക്ക്  ഇതനുസരിച്ച് കൂടുതൽ ബ്ലീച്ചിങ പൗഡർ ഉപയോഗിക്കുകആദ്യതവണ സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയായിരിക്കും ഉത്തമംഅതിനായി ബ്ലീച്ചിങ പൗഡറിന്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക .ആവശ്യത്തിനുള്ള ബ്ലീച്ചിങ പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാൽ ഭാഗം വെള്ളം ഒഴിച്ച് നന്നായി ഇളക്കി ചേർക്കുക . അതിനുശേഷം ഒരഞ്ചു മിനിറ്റ് ഊറാൻ അനുവദിക്കുകപിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണർ വെള്ളം നന്നായി ഇളക്കുകഅര മണിക്കൂറിനുശേഷം ഉപയോഗിക്കാംകിണറിലെ വെള്ളത്തിന് ക്ലോറിന്റെ നേരിയ ഗന്ധം വേണം അതാണ് ശരിയായ അളവ്ഒട്ടും ഗന്ധം ഇല്ലെങ്കിൽ അൽപ്പംകൂടി ബ്ലീച്ചിങ പൗഡർ ഒഴിക്കുകജലസ്രോതസ്സിൽനിന്ന്ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം ഇല്ലാതായാൽ ഉടനെ  ക്ലോറിനേഷൻ ചെയ്യുന്നതാണ് ഉത്തമം.

സൂക്ഷിക്കുക എലിപ്പനി

മഴക്കാലത്തും തുടർന്നുമുണ്ടാകുന്ന മാരകമായ പകർച്ചവ്യാധികളിലൊന്നാണ്  ഇംഗ്ലീഷിൽ ലെപ്റ്റോസ്പൈറൊസിസ്വീൽസ് ഡിസീസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന എലിപ്പനിലെപ്ടോസ്പൈറ (Leptospira) ജനുസ്സിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ (Spirocheta)  മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് (Zoonosis) ‘എലിപ്പനി'. പ്രധാന രോഗവാഹകർ എലികന്നുകാലികൾനായ , പന്നികുറുക്കൻചിലയിനം പക്ഷികൾ എന്നിവയാണ്എലികളുടെ മൂത്രത്തിലൂടെയാണ് എലിപ്പനി പ്രധാനമായും വ്യാപിക്കുന്നത്

രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലാശയങ്ങളിൽ , ലെപ്ടോസ്പൈറ അനേകനാൾ ജീവിച്ചിരിക്കുംനല്ല സൂര്യപ്രകാശവും ഒഴുക്കും ഉള്ള സാഹചര്യങ്ങളിൽ ഇവ സ്വയം നശിക്കുംഎലികൾ വരാറുള്ള ജലാശയങ്ങൾ ,ഓടകൾകുളങ്ങൾകൃഷിയിടങ്ങൾപാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതൽ ഇല്ലാതെ ഇറങ്ങുകയോ  ജോലി ചെയ്യുകയോ   കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യശരീരത്തിൽ എത്തുന്നുകൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾമുറിവുകൾ എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നുകണ്ണിലുള്ള പോറലുകളിൽക്കൂടിപ്പോലും മുഖം കഴുകുമ്പോൾ രോഗബാധ ഉണ്ടാകാംപറമ്പിൽ പണിയെടുക്കുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്.
ലെപ്ടോസ്പൈറ ശരീരത്തിൽ കടന്നുകൂടുന്നതുമുതൽ രോഗം പ്രത്യക്ഷമാകുന്നതിനുള്ള ഇടവേള സാധാരണ 10 ദിവസമാണ്ഇത് നാലുമുതൽ 20 ദിവസംവരെ ആകാം

രോഗാണു രക്തത്തിൽ വളരെവേഗം പെരുകുന്നുചിലർക്ക് രോഗം പിടിപെട്ട ഒരാഴ്ചയ്ക്കുള്ളിൽ കരൾവൃക്കഹൃദയംശ്വാസകോശംനാഡിഞരമ്പ് എന്നിവയുടെ പ്രവർത്തനം തകരാറിലാകുകയും രക്തസ്രാവത്തിന ഇടയാക്കുകയും ചെയ്യുന്നുരോഗം സങ്കീർണമായാൽ മരണം വരെ സംഭവിക്കാം.  ശക്തമായ വിറയലോടുകൂടിയ പനികുളിര് , തളർച്ച , ശരീരവേദനതലവേദന , ഛർദി എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾചില ആളുകൾക്ക് വിശപ്പില്ലായ്മമനംപിരട്ടൽ എന്നീ ലക്ഷണങ്ങൾകൂടി ഉണ്ടാകാറുണ്ട്കണ്ണിനു ചുവപ്പ്നീർവീഴ്ച , വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നുതലവേദനതലയുടെ പിൻഭാഗത്തുനിന്ന തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നുഏത് പനിയും എലിപ്പനി ആകാംതുടക്കത്തിലേതന്നെ കണ്ടെത്തി ചികിത്സിച്ചാൽ 
എലിപ്പനി പൂർണമായും ഭേദമാക്കാനാക്കും

എലികളെ നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാന പ്രതിരോധമാർഗംമാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുകകാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുകഒഴിവാക്കാൻ പറ്റില്ലെങ്കിൽ ഗം ബൂട്സ്കൈയുറകൾ എന്നിവ ഉപയോഗിക്കുകരോഗബാധ സംശയിച്ചാൽ ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധ ആന്റിബയോട്ടിക കഴിക്കേണ്ടതാണ്

കൊതുക് നശീകരണം

കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഡെങ്കിചിക്കുൻ ഗുനിയവെസ്റ്റ് നൈൽ പനി തുടങ്ങിയവ പകർത്തുന്ന ഈഡിസ് കൊതുകുകൾ വളരുന്നത്ടെറസ്പൂച്ചട്ടിഫ്രിഡ്ജ് ട്രേവീടിനുചുറ്റും വെള്ളം കെട്ടിക്കിടക്കാ! സാധ്യതയുള്ള ടയറുകൾ ഇവിടെനിന്നെല്ലാം വെള്ളം നീക്കംചെയ്യണം.  

റബർ തോട്ടങ്ങളിലുള്ള ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ചുകളഞ്ഞ് കമഴ്ത്തി വയ്ക്കണംകെട്ടിക്കിടക്കുന്ന വെള്ളം നീക്കംചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയിലൊരുദിവസം നിർബന്ധമായും നടത്തിയിരിക്കണം.  കൊതുകുവല ഉപയോഗിച്ചും  ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകുകടിയിൽനിന്ന രക്ഷ തേടേണ്ടതാണ്.
ആരോഗ്യവിദ്യാഭ്യാസം

പകർച്ചവ്യാധിവ്യാപനത്തിനുള്ള കാരണങ്ങൾവിവിധ പകർച്ചവ്യാധികളുടെ പ്രാരംഭ രോഗലക്ഷണങ്ങൾപ്രതിരോധമാർഗങ്ങൾ എന്നിവയെ സംബന്ധിച്ച് വാർഡ് തലത്തിൽ രൂപീകരിച്ചിട്ടുള്ള സാനിറ്റേഷൻ കമ്മിറ്റിയും ആശാ പ്രവർത്തകരുംമറ്റും പൊതുജനങ്ങളെ ബോധവൽക്കരിക്കേണ്ടതാണ്.  മെഡിക്കൽനേഴ്സിംഗ്ഫാർമസി വിദ്യാർഥികൾസന്നദ്ധസംഘടനാ പ്രവർത്തകർ എന്നിവർക്കും പൊതുജനാരോഗ്യ വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കാവുന്നതാണ്

Share:

No comments:

Post a Comment

Search This Blog

Recent Posts

Pages

Featured post

7 വയസ്കാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ...

നൈസ് കപ്പിള്‍... കൊല്ലം ജില്ലയിലുള്ള ഇവളാണ് 7 വയസ്സുള്ള പെണ്‍കുഞ്ഞിനെ അടിവയറിലും, തുടയിലും, പിന്‍ഭാഗത്തും എല്ലാം ചട്ടുകം പഴുപ്പിച്ച്...

Blog Archive