‘അപ്പൂപ്പാ...എന്നു വിളിക്കരുത്’; ഈ അറുപതുകാരൻ ആളൊരു സൂപ്പർ മോഡലാണ്


വയസ് അറുപത് കഴിഞ്ഞിരിക്കുന്നു. കൊച്ചു മക്കൾ അപ്പൂപ്പായെന്ന് വിളിക്കുന്ന പ്രായം. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ജോലിയിൽ നിന്നും വിആർഎസും വാങ്ങി കുടുംബത്തോടും കുട്ടികളോടുമൊപ്പം ഒതുങ്ങിക്കൂടി വിശ്രമ ജീവിതം നയിക്കേണ്ടുന്ന സമയം. പക്ഷേ ദിനേശ് മോഹനെന്ന ഈ ഡൽഹിക്കാരന്റെ മുഖത്തു നോക്കി അപ്പൂപ്പായെന്നു വിളിക്കാൻ ആർക്കും മനസു വരില്ല. പ്രായത്തെ വെല്ലുന്ന കിടിലം മേക്ക് ഓവറും സ്റ്റൈലുമായി സോഷ്യൽ മീഡിയയുടെ മനം കവരുകയാണ് ഈ അത്ഭുത മനുഷ്യൻ.
നരച്ച കൊമ്പൻ മീഷയും ഷേപ്പ് ചെയ്ത താടിയും ന്യൂജെൻ പിള്ളേരെ പോലും ഞെട്ടിക്കുന്ന കോസ്റ്റ്യൂമും അണിഞ്ഞ് ചുള്ളനായി നിൽക്കുന്ന ദിനേശ് മോഹന്റെ വിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. യുവമോഡലുകൾ പോലും എത്താൻ കൊതിക്കുന്ന സൂപ്പർ ബ്രാൻഡുകളുടെ സൂപ്പർ മോഡലാണ് ഈ ‘വയോവൃദ്ധൻ’. വോഗ്, ജിക്യൂ തുടങ്ങി ഇന്ത്യയിലെയും വിദേശത്തേയും എണ്ണം പറഞ്ഞ ഫാഷൻ ഷോകളിലും ഈ സൂപ്പർ മോഡലിന്റെ സാന്നിദ്ധ്യമുണ്ട്.
ലെമെറിഡിയൻ ഐഎഫ്എൽ സീസൺ 3യില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി കേരളത്തിലുമെത്തിയിരുന്നു ദിനേശ്. സീസൺ കവർ ചെയ്യാനുണ്ടായിരുന്ന ഫൊട്ടോഗ്രാഫര്‍മാര്‍ ഇതോടെ ദിനേശിന്റെ പിന്നാലെ കൂടി. പിന്നാലെ ദിനേശിന്റെ ഫൊട്ടോകൾ സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്തു. ഹിന്ദി സീരിയലുകളിലും നിരവധി പരസ്യ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.
അത്ഭുതപ്പെടുത്തുന്ന മേക്ക് ഓവറിലേക്ക് ദിനേശ് എത്തിയതിനു പിന്നിലും വലിയ കഥയുണ്ട്. 2014 വരെ 100 കിലോയായിരുന്നു ഇദ്ദേഹത്തിന്‍റെ ഭാരം. ശാരീരിക ബുദ്ധിമുട്ടുകള്‍ വന്നതോടെ തടി കുറക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഭാരം 78കിലോയായി. മൊത്തത്തിൽ മേക്കോവറും നടത്തി. ഇതോടെ 2015 മുതൽ അഭിനയരംഗത്ത് സജീവമായി. ഒപ്പം ഡൽഹിയിലെ സൂപ്പര്‍ മോഡലുമായി.നിലവിൽ ഇന്ത്യയുടെ സ്വന്തം സിൽവര്‍ ഫോക്സ് മോഡലെന്ന ഖ്യാതിയും ഈ സൂപ്പർ സീനിയർ മോഡലിന് സ്വന്തമാണ്.

Share:

No comments:

Post a Comment

Search This Blog

Recent Posts

Pages

Featured post

7 വയസ്കാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ...

നൈസ് കപ്പിള്‍... കൊല്ലം ജില്ലയിലുള്ള ഇവളാണ് 7 വയസ്സുള്ള പെണ്‍കുഞ്ഞിനെ അടിവയറിലും, തുടയിലും, പിന്‍ഭാഗത്തും എല്ലാം ചട്ടുകം പഴുപ്പിച്ച്...

Blog Archive