ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം; ചരിത്രവിധിയുമായി സുപ്രീംകോടതി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാം. സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റേതാണ് ചരിത്ര വിധി.

പത്തിനും അന്‍പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കുന്ന ചട്ടം റദ്ദാക്കി. ഹൈക്കോടതിയിലചക്കം 27 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ചരിത്രവിധി.

സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ താഴ്ന്നവരല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. സ്ത്രീകളോട് ഇരട്ടത്താപ്പ് കാട്ടുന്നത് തരംതാഴ്ത്തലിന് തുല്യമാണ്. വിശ്വാസത്തിന്റെ കാര്യത്തില്‍ ശാരീരികാവസ്ഥകള്‍ കണക്കിലെടുക്കേണ്ടതില്ല.– അദ്ദേഹം പറഞ്ഞു. ബേഞ്ചിലെ വനിതാജഡ്ജി വിയോജിച്ചു. ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര രംഗത്തെത്തി. ചീഫ് ജസ്റ്റിസും ജസ്റ്റിസ് ഖാന്‍വില്‍ക്കറും എഴുതിയ വിധിന്യായമാണ് ആദ്യം വായിച്ചത്.

Share:

ആധാര്‍ ഇനി ബാങ്ക് അക്കൗണ്ടുമായോ മൊബൈല്‍ നമ്പറുമായോ ബന്ധിപ്പിക്കേണ്ടതില്ല; ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കരുതെന്നും സുപ്രിംകോടതി

ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി.

പൗരന്‍റെ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന മുന്നറിയിപ്പോടെ നിബന്ധനകള്‍ക്ക് വിധേയമായി ആധാറിന് സുപ്രീംകോടതിയുടെ അംഗീകാരം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുന്നത്. ഇതില്‍ മൂന്നു ജസ്റ്റിസുമാര്‍ ഒരേ നിലപാട് രേഖപ്പെടുത്തി. ഒറ്റത്തിരിച്ചറിയല്‍ സംവിധാനം നല്ലതാണെന്നും ആനുകൂല്യങ്ങള്‍ നേടുന്നതിന് ഗുണകരമാണെന്നും കോടതി വിലയിരുത്തി. സ്വകാര്യ അവകാശത്തെ ഹനിക്കുന്ന ആധാറിലെ മൂന്ന് വകുപ്പുകളും കോടതി റദ്ദാക്കി. ബാങ്ക അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, പരീക്ഷകള്‍, സ്കൂള്‍ പ്രവേശനം എന്നിവയ്ക്ക് ഇനി ആധാര്‍ നിര്‍ബന്ധമല്ല. സ്വാകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറുന്നതിനും വിലക്കേര്‍പ്പെടുത്തി. ദേശീയ സുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ കൈമാറാനാവില്ല. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ ഇനി മുതല്‍ പരാതിയുമായി മുന്നോട്ടുപോകാം. ആധാറില്ലാത്തതിന്റെ പേരില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കരുതെന്നും കോടതി.

ആധാര്‍ കൃത്രിമമായി നിര്‍മിക്കാനാവില്ല. ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണ്. സര്‍ക്കാര്‍ പദ്ധതികളില്‍നിന്നുള്ള നേട്ടങ്ങള്‍ ആധാര്‍ കാര്‍ഡിലൂടെ സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്നതായും അദ്ദേഹം നിരീക്ഷിച്ചു

വിധിപ്രസ്താവനയിൽ നിന്ന്

∙ നിയന്ത്രണങ്ങളോടെ ആധാർ ആകാം

∙ ആധാറിൽ വിവരശേഖരണം പിഴവില്ലാത്തത്.

∙ ഒറ്റത്തിരിച്ചറിയൽ സംവിധാനം നല്ലത്.

∙ ആനുകൂല്യങ്ങൾ നേടുന്നതിന് ഗുണകരം.

∙ സിബിഎസ്ഇ, നീറ്റ് പരീക്ഷകൾക്ക് ആധാർ നിർബന്ധമാക്കേണ്ടതില്ല.

∙ ആധാർ ഇല്ലെങ്കിൽ പൗരാവകാശങ്ങൾ നിഷേധിക്കരുത്.

∙ അവകാശങ്ങൾക്കു മേൽ സർക്കാരിന് നേരിയ നിയന്ത്രണങ്ങളാകാം.

∙ നിയമത്തിൽ മാറ്റങ്ങൾ ആവശ്യം.

∙ ആധാർ നിയമത്തിലെ 33(പാർട്ട് 2), 57 വകുപ്പുകൾ റദ്ദാക്കി.

∙ ദേശീയ സുരക്ഷയുടെ പേരിൽ വിവരങ്ങൾ കൈമാറാനാകില്ല.

∙ മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആധാറിൽ ചേർക്കേണ്ടതില്ല.

∙ നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് ആധാർ വിലക്കണം.

∙ ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ ആധാറുമായി ബന്ധിക്കേണ്ടതില്ല.

∙ പാൻ കാർഡിന് ആധാർ നിർബന്ധം.

∙ സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ നൽകുന്നതിൽ നിയന്ത്രണം.

∙ വിവരങ്ങൾ പരസ്യപ്പെടുത്താൻ അധികാരം ജോയിന്റ് സെക്രട്ടറിക്കു മുകളിലുള്ള ഉദ്യോഗസ്ഥനു മാത്രം.


Share:

സോളാർ പാനൽ ഇൻസ്റ്റലേഷൻ മേഖലയിൽ 100 % സൗജന്യ പരിശീലനം

കേരളത്തിന്റെയും ഭാരതത്തിന്റെയും ഭാവി ഊര്ജ്ജ സ്രോതസ് സൗരോർജം ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വളരെ അധികം നവീനമായ ഒരു പരിശീലന പരിപാടി, തികച്ചും സൗജന്യമായി റൂഡ് സെറ്റ് അവതരിപ്പിക്കുന്നു. 


തികച്ചും സൗജന്യമായി *യാതൊരു വിധ ഫീസും* ഇല്ലാതെ സൗജന്യമായി താമസവും ഭക്ഷണവും നൽകി കൊണ്ട് , തളിപ്പറമ്പിനടുത്തുള്ള കാഞ്ഞിരങ്ങാട്   പ്രവർത്തിക്കുന്ന RUDSET Institute [Sponsored by SDME Trust, Syndicate Bank & Canara Bank] നൽകുന്ന *06  ദിവസം* നീണ്ടു നിൽക്കുന്ന സോളാർ  പാനൽ ഇൻസ്റ്റലേഷൻ പരിശീലന  പരിപാടിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം 


യോഗ്യതകൾ 

—------------------— 

-18 നും 45 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക്  അപേക്ഷിക്കാം  

-കണ്ണൂർ വയനാട്, മാഹി, കാസർഗോഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക്  അപേക്ഷിക്കാം 

- താമസിച്ച്  പഠിക്കാൻ  താല്പര്യം ഉള്ളവർക്കും, *BPL വിഭാഗത്തിൽ  പെട്ടവർക്കും  മുൻഗണന* 

- *വയറിംഗ്, ഇൻവെർട്ടർ, ഇലക്ട്രിക്കൽ, ഗാർഹീക വൈദ്യുത ഉപകരണ റിപ്പയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മുൻഗണന*.  


പരിശീലനത്തിന്റെ പ്രേത്യേകത 

—------------------------------------------------

- 100% സൗജന്യ താമസം, ഭക്ഷണം, പരിശീലനം. 

- വിദഗ്ധരായ പരിശീലകർ ക്ളാസുകൾ കൈകാര്യം ചെയ്യുന്നു.    

- സംരംഭകത്വ വികസന പരിശീലനം 

- ബിസിനസ് പ്രോജക്ട് നിർമാണം 

- പ്രാക്ടിക്കൽ അധിഷ്ഠിതമായ ക്‌ളാസ്സുകൾ 

- വായ്പ  നേടാൻ ആഗ്രഹിക്കുന്നവർക്കായ് വായ്പ  സംബന്ധമായ മാർഗ നിർദ്ദേശങ്ങൾ

- സൗജന്യ യോഗ പരിശീലനം 

 

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി *ഒക്ടോബർ 13* 

അഭിമുഖം നടക്കുന്ന തിയ്യതി ഒക്ടോബർ 18

ക്‌ളാസ്സുകൾ ആരംഭിക്കുന്നത് *ഒക്ടോബർ   നാലാമത്തെ ആഴ്ച*  

അപേക്ഷകൾ അയക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ 


http://bit.do/solarinstallation


*കൂടുതൽ വിവരങ്ങൾക് വിളിക്കുക 04602226573/ 8129620530/ 9961336326/ 8547682411/ 8547325448*  

അപേക്ഷ നമ്മുടെ വെബ് സൈറ്റ് വഴി അയക്കാൻ സന്ദർശിക്കുക

www.rudset.com .  ഈ വിവരം താങ്കളുടെ പ്രിയപ്പെട്ടവരുടെ ഇടയിൽ പങ്കു വെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Share:

തളിപ്പറമ്പിൽ ഇനി പാർക്കിങ്ങിന് ഫീസ്


തളിപ്പറമ്പ്: ഗതാഗത കുരുക്ക് ഒഴിവാക്കാൻ തളിപ്പറമ്പ് നഗരത്തിൽ മണിക്കൂറുകളോളം നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് പാർക്കിങ് ഫീസ് ഈടാക്കുവാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. മെയിൻ റോഡ്, ദേശീയപാതയോരം, ബസ് സ്റ്റാൻഡ് കോംപ്ലക്സ് പരിസരം, താലൂക്ക് ഓഫിസ് കോംപൗണ്ട് എന്നിവിടങ്ങളിൽ നിന്നാണ് ഒക്ടോബർ 15 മുതൽ പാർക്കിങ് ഫീസ് ഈടാക്കുവാൻ തീരുമാനിച്ചത്. 


പ്രസ്തുത സ്ഥലങ്ങളിൽ ആദ്യത്തെ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നിർത്തിയിടുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്ന് 10 രൂപയും മറ്റുള്ളവയിൽ നിന്ന് 20 രൂപയും ഈടാക്കും. അടുത്ത മണിക്കൂറിൽ ഇത് 20ഉം 40ഉം ആയി മാറും. പിന്നീടുള്ള ഓരോ മണിക്കൂറിനും ഇതിന്റെ ഇരട്ടി വീതം വാങ്ങും. തളിപ്പറമ്പ് ടൗണിലെ റോഡരികിൽ രാവിലെ വാഹനങ്ങൾ നിർത്തിയിടുന്നവരിൽ ഭൂരിഭാഗവും വൈകുന്നേരം മാത്രമേ ഇവ തിരിച്ചെടുക്കുന്നുള്ളൂ എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയമിക്കും.


യോഗത്തിൽ മഹമൂദ് അള്ളാംകുളം അധ്യക്ഷത വഹിച്ചു. ജയിംസ് മാത്യു എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.മുഹമ്മദ് ഇഖ്ബാൽ, എം.ചന്ദ്രൻ, വി.താജുദ്ദീൻ, കെ.എസ്.റിയാസ്, കെ.എം.ലത്തീഫ്, പി.പി.മോഹനൻ, എംവിഐ ജെ.എസ്.ശ്രീകുമാർ, എസ്ഐ കെ.പ്രശോഭ്, സി ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.

Share:

ചപ്പാരപ്പടവ് തെറ്റുന്ന റോഡിൽ അപകടം

ചപ്പാരപ്പടവ് തെറ്റുന്ന റോഡിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് പടപ്പേങ്ങാട് ചിമ്മിനി ചൂട്ട കെ.പി.മുസ്തഫ (50) മരിച്ചു. രാത്രി  9.15ന് ആണ് അപകടം.

Share:

ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

കാസര്‍ഗോഡ്: ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ കാസര്‍ഗോഡ് ചന്ദ്രഗിരി പാലത്തിന് സമീപത്തു നിന്നും പോലീസ് 450 ഗ്രാം ഹാഷിഷ് പിടികൂടി. ഫൈസല്‍, മുഹമ്മദ് ഹനീഫ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഫൈസലിന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്. ഇയാള്‍ കഞ്ചാവ് വില്പനക്കാരനാണെന്നും പോലീസ് പറഞ്ഞു.
ചന്ദ്രഗിരി പാലത്തിന് താഴെ നിന്നും ഹാഷിഷ് കൈമാറാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഇവരെ പിടികൂടിയത്. ഗള്‍ഫിലേക്ക് പോകാനിരുന്നയാളുടെ കൈയില്‍ ഹാഷിഷ് കൊടുത്തു വിടാനായിരുന്നു പദ്ധതിയെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

Share:

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

തിരുവനന്തപുരം: ചികിത്സയ്ക്കായി മൂന്നാഴ്ച മുമ്പ് അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.
അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. നേരത്തെ ആഗസ്റ്റ് 19ന് പോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും കേരളത്തിലുണ്ടായ പ്രളയം കാരണം ആ യാത്ര നീട്ടിവെക്കുകയായിരുന്നു. തുടര്‍ന്ന് ഈ മാസം രണ്ടിനാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്.
മടങ്ങിവരുന്നതിന് മുമ്പ് വ്യാഴാഴ്ച പ്രളയ ബാധിതര്‍ക്കു സഹായമെത്തിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തിയിരുന്നു.

Share:

തലശ്ശേരി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം രണ്ടു പേർക്കെതിരെ കേസ്

തലശ്ശേരി: രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന വീട്ടമ്മയെ കടന്ന് പിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ തലശ്ശേരി പോലീസ്

കേസെടുത്തു. തലശ്ശേരി ചാലില്‍ ചക്കരക്കാരുടെഇടയില്‍ താമസിക്കുന്ന ഖാദര്‍,സുഹൃത്ത് കതിരൂര്‍ പൊന്ന്യത്തെ അര്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത.് പ്രദേശത്തെ 37 വയസ്സുകാരി ഇടവഴിയിലൂടെ നടന്ന് പോകുന്നതിനിടെ പിന്‍തുടര്‍ന്നെത്തിയ രണ്ടംഗ സംഘം കടന്ന് പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. ബഹളം കേട്ട് പരിസരവാസികള്‍ ഓടിക്കൂടുന്നതിനിടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. പ്രതികള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ നടത്തി വരികയാണെന്ന് എസ്.ഐ എം. അനില്‍ പറഞ്ഞു

Share:

ഇരിട്ടി കുന്നോത്ത് കാറും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ഇരിട്ടി: കുന്നോത്ത് കാറും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.മൂന്നു പേര്‍ക്ക് പരിക്ക്. കുന്നോത്ത് ബെന്‍ഹില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനു സമീപത്തായിരുന്നു അപകടം.പട്ടാരത്തെ തുണ്ടത്തില്‍ ജിത്തുവാണ് മരിച്ചത്. 28വയസായിരുന്നു.കണ്ണുര്‍ വാരത്ത്‌നിന്നും മടിക്കേരിയിലേക്ക് പോകുകയായിരുന്ന കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാറും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിച്ചാണ് 

അപകടമുണ്ടായത്. അപകടത്തില്‍ വാരം സ്വദേശികളായ മുസഫര്‍, റഹിയാനത്ത്, മിന്‍ഹിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.

Share:

ചിന്‍ സ്ട്രാപ്പ് ഇട്ടില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും

ഇരുചക്ര വാഹനങ്ങളില്‍ ഇനിമുതല്‍ ഹെല്‍മറ്റിന്റെ ചിന്‍ സ്ട്രാപ്പ് ഇട്ടില്ലെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. വാഹനാപകട മരണങ്ങള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി ഉണ്ടായിരിക്കുന്നത്. കൂടാതെ ഡ്രൈവിംഗ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും അമിത വേഗതയിലും അപകടമാം വിധം വാഹനമോടിക്കുന്നവര്‍ക്കെതിരെയും നിയമ നടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് മേധാവി അറിയിച്ചു. സീബ്രാ ലൈന്‍ മുറിച്ചുകടക്കുന്നതിനിടയിലും നിരവധി അപകടങ്ങളാണ് നടക്കുന്നത്. അതിനാല്‍ സീബ്രാ ലൈന്‍ മുറിച്ചുകടക്കുന്നതിനിടയില്‍ വാഹനം നിര്‍ത്തികൊടുക്കാതിരിക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി.

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ട്രാഫിക് നിയമങ്ങളെക്കുറിച്ച്‌ അവബോധം ഉണ്ടാക്കുന്നതിനും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുമെന്നും അറിയിച്ചു.

Share:

മഫ്ടി പൊലീസിനെ കണ്ടു പേടിച്ചവർ ആഭരണപ്പൊതി വലിച്ചെറിഞ്ഞ് സ്റ്റേഷനിൽ അഭയം തേടി.

 

തളിപ്പറമ്പ്: സിവിൽ വേഷത്തിൽ പരിശോധനയ്ക്ക് ഇറങ്ങിയ പൊലീസിനെ കവർച്ചക്കാരാണെന്നു തെറ്റിദ്ധരിച്ചു കൈവശം ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ സമീപത്തെ ഹോട്ടലിലേക്കു വലിച്ചെറിഞ്ഞു 2 പേർ ഓടി പൊലീസ് സ്റ്റേഷനിൽ അഭയം പ്രാവിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് തളിപ്പറമ്പ് ദേശീയപാതയിലാണ് സംഭവം. ലഹരിമരുന്നു വിൽപന സംഘത്തെ പിടികൂടാൻ എസ്ഐ കെ.ദിനേശന്‍റെ നേതൃത്വത്തിൽ മഫ്ടിയിൽ പരിശോധന നടത്തിയതിനിടയിലാണ് ഹോട്ടലിന്‍റെ സമീപം പൊതിയുമായി രണ്ട് ഇതര സംസ്ഥാനക്കാരെ പൊലീസ് കണ്ടത്.

പൊതിയിൽ എന്താണെന്നു പരിശോധിക്കാനായി പൊലീസ് ശ്രമിക്കുന്നതിനിടയിലാണ് ഇവർ പൊതി ഹോട്ടലിലേക്കു വലിച്ചെറിഞ്ഞ് ഓടിയത്. പൊലീസ് പൊതി തുറന്നു നോക്കിയപ്പോൾ സ്വർണാഭരങ്ങളും സ്വർണക്കട്ടിയുമായി 41പവനാണെന്നു കണ്ടെത്തി. പിന്നീട് സ്വർണാഭരണം ഹോട്ടലിലേക്കു വലിച്ചെറിഞ്ഞ 2പേർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ എത്തുകയും സ്വർണാഭരണം തട്ടിയെടുത്തു കവർച്ച നടത്തുന്നവരാണെന്നു കരുതിയാണ് പൊതി ഹോട്ടലിലേക്കു വലിച്ചെറിഞ്ഞു രക്ഷപ്പെട്ടതെന്നും ഇവർ പൊലീസിനോട് പറഞ്ഞു.സ്വർണാഭരണങ്ങൾ പണിത് ജ്വല്ലറിയിലേക്ക് എത്തിക്കുന്ന ഏജന്റുമാരായ ആഗ്ര വിശ്വംഭർ, മേത്‌ലപൂർലെ ശ്യാമൾദാർ എന്നിവരാണ് സ്റ്റേഷനിൽ എത്തിയത്. ഇവരോടു ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാനും ആവശ്യപ്പെട്ടു. പൊലീസ് സ്വർണാഭരണം കോടതിയിൽ ഹാജരാക്കും.
തളിപ്പറമ്പ്∙ സിവിൽ വേഷത്തിൽ പരിശോധനയ്ക്ക് ഇറങ്ങിയ പൊലീസിനെ കവർച്ചക്കാരാണെന്നു തെറ്റിദ്ധരിച്ചു കൈവശം ...

Read more at: https://localnews.manoramaonline.com/kannur/local-news/2018/09/21/thaliparmba-gold.html
തളിപ്പറമ്പ്∙ സിവിൽ വേഷത്തിൽ പരിശോധനയ്ക്ക് ഇറങ്ങിയ പൊലീസിനെ കവർച്ചക്കാരാണെന്നു തെറ്റിദ്ധരിച്ചു കൈവശം ...

Read more at: https://localnews.manoramaonline.com/kannur/local-news/2018/09/21/thaliparmba-gold.html
Share:

മാലിന്യം കത്തിക്കുന്നതിനിടെ സ‌്ഫോടനം: 4 പേർക്ക‌് പരിക്ക‌്


പെരിങ്ങോം: വീടിന്റെ പരിസരം വൃത്തിയാക്കി തീയിടുന്നതിനിടെ സ്ഫോടനം. വീട്ടുടമ ഉൾപ്പെടെ നാല് പേർക്ക് പൊള്ളലേറ്റു. കക്കറക്കടുത്ത് ചെമ്പുല്ലാഞ്ഞിയിൽ വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ആൾതാമസമില്ലാതിരുന്ന വീടും പരിസരവും വൃത്തിയാക്കിയശേഷം ചപ്പുചവറുകളും പ്ലാസ്റ്റിക് കവറുകളും കൂട്ടിയിട്ട് തീയിടുന്നതിനിടെയാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. തീ ആളിക്കത്തിയതിനെ തുടർന്ന് സമീപത്ത് നിൽക്കുകയായിരുന്ന വീട്ടുടമ എ ഗ്രേസി (62), ബന്ധു  മീര (26), അയൽവാസികളായ വി മാധവൻ (63), ഭാര്യ ലീല (54) എന്നിവർക്കാണ് പൊള്ളലേറ്റത്. ഗ്രേസിയുടെ ദേഹമാസകലം പൊള്ളലേറ്റു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ നാലുപേരെയും പരിയാരം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിങ്ങോം എസ്ഐ എം സജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വെടിമരുന്നിന് തീപിടിച്ചതാണ്  സ്ഫോടനത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
പെരിങ്ങോം
വീടിന്റെ പരിസരം വൃത്തിയാക്കി തീയിടുന്നതിനിടെ സ്ഫോടനം. വീട്ടുടമ ഉൾപ്പെടെ നാല് പേർക്ക് പൊള്ളലേറ്റു. കക്കറക്കടുത്ത് ചെമ്പുല്ലാഞ്ഞിയിൽ വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ആൾതാമസമില്ലാതിരുന്ന വീടും പരിസരവും വൃത്തിയാക്കിയശേഷം ചപ്പുചവറുകളും പ്ലാസ്റ്റിക് കവറുകളും കൂട്ടിയിട്ട് തീയിടുന്നതിനിടെയാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. തീ ആളിക്കത്തിയതിനെ തുടർന്ന് സമീപത്ത് നിൽക്കുകയായിരുന്ന വീട്ടുടമ എ ഗ്രേസി (62), ബന്ധു  മീര (26), അയൽവാസികളായ വി മാധവൻ (63), ഭാര്യ ലീല (54) എന്നിവർക്കാണ് പൊള്ളലേറ്റത്. ഗ്രേസിയുടെ ദേഹമാസകലം പൊള്ളലേറ്റു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ നാലുപേരെയും പരിയാരം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിങ്ങോം എസ്ഐ എം സജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വെടിമരുന്നിന് തീപിടിച്ചതാണ്  സ്ഫോടനത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Read more: http://www.deshabhimani.com/news/kerala/news-kannurkerala-22-09-2018/752745
പെരിങ്ങോം
വീടിന്റെ പരിസരം വൃത്തിയാക്കി തീയിടുന്നതിനിടെ സ്ഫോടനം. വീട്ടുടമ ഉൾപ്പെടെ നാല് പേർക്ക് പൊള്ളലേറ്റു. കക്കറക്കടുത്ത് ചെമ്പുല്ലാഞ്ഞിയിൽ വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ആൾതാമസമില്ലാതിരുന്ന വീടും പരിസരവും വൃത്തിയാക്കിയശേഷം ചപ്പുചവറുകളും പ്ലാസ്റ്റിക് കവറുകളും കൂട്ടിയിട്ട് തീയിടുന്നതിനിടെയാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായത്. തീ ആളിക്കത്തിയതിനെ തുടർന്ന് സമീപത്ത് നിൽക്കുകയായിരുന്ന വീട്ടുടമ എ ഗ്രേസി (62), ബന്ധു  മീര (26), അയൽവാസികളായ വി മാധവൻ (63), ഭാര്യ ലീല (54) എന്നിവർക്കാണ് പൊള്ളലേറ്റത്. ഗ്രേസിയുടെ ദേഹമാസകലം പൊള്ളലേറ്റു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ നാലുപേരെയും പരിയാരം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിങ്ങോം എസ്ഐ എം സജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വെടിമരുന്നിന് തീപിടിച്ചതാണ്  സ്ഫോടനത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Read more: http://www.deshabhimani.com/news/kerala/news-kannurkerala-22-09-2018/752745
Share:

കാട്ടാമ്പള്ളി പാലത്തിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്ത്രീ മരിച്ചു; 4 പേർക്ക് പരിക്ക്

കാട്ടാമ്പള്ളി പാലത്തിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്ത്രീ മരിച്ചു; 4 പേർക്ക് പരിക്ക്. പള്ളിക്കുളം ഇന്ദിര കോളനിക്ക് സമീപം ജീജ ആണ് മരിച്ചത്. കുറ്റിയാട്ടൂർ ഭാഗത്തു നിന്നും വരികയായിരുന്ന സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ 2 പേർക്കും സ്‌കൂട്ടരിലുണ്ടായിരുന്ന 2 കുട്ടികൾക്കുമാണ് പരിക്ക്. പരിക്കേറ്റവരെ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളപട്ടണം പോലീസ് സ്ഥലത്തെത്തി

Share:

ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ വിദേശമലയാളികളോട് മുഖ്യമന്ത്രി

വാഷിങ്ടണ്‍: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ മലയാളികളോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മേയോ ക്ലിനിക്കിലെ ചികിത്സയ്ക്കു ശേഷം അമേരിക്കയില്‍ പങ്കെടുത്ത ആദ്യ പൊതുപരിപാടിയില്‍ വച്ചായിരുന്നു മുഖ്യമന്ത്രി  ഇക്കാര്യം പറഞ്ഞത്. 

ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറുള്ളവര്‍ അത് നല്‍കണം. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് അമേരിക്കന്‍ മലയാളികളുടെ സഹായമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ മലയാളികളില്‍നിന്ന് 150 കോടിരൂപയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 18 മുതല്‍ ധനമന്ത്രി തോമസ് ഐസക്ക് ധനസമാഹരണത്തിനായി എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിന്റെ പുനര്‍നിര്‍മാണം വലിയ വെല്ലുവിളിയാണെന്നും നവകേരള നിര്‍മാണത്തിന് ക്രൗഡ് ഫണ്ടിങ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാനദണ്ഡപ്രകാരമുള്ള തുക പുനര്‍നിര്‍മാണത്തിന് മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Share:

ബിഷപ്പിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: രക്തസമ്മര്‍ദം വളരെ കൂടിയതിനെത്തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്.

വൈദ്യപരിശോധനയ്ക്കായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ന്നെ ബിഷപ്പ് ഫ്രാങ്കോയ്ക്ക് രക്തസമ്മര്‍ദം വളരെ കൂടിയിട്ടുണ്ടായിരുന്നു.രക്തസമ്മര്‍ദ്ദം 200 കടന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇ.സി.ജി. എടുത്തു. കുറച്ചു സമയം വിശ്രമവും നല്‍കി. പിന്നീട് കോട്ടയത്തേക്ക് പോകുന്നവഴിക്ക് തനിക്ക് നെഞ്ചുവേദനയുണ്ടെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്കെത്തിച്ചത്. 

ഉയർന്ന രക്തസമ്മർദ്ദത്തെത്തുടർന്ന് ബിഷപ്പ് നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. രക്തപരിശോധനയുടെ ഫലം വന്ന ശേഷമായിരിക്കും അടുത്ത നടപടികള്‍ തീരുമാനിക്കുക.  ബിഷപ്പിന് ആശുപത്രി വിടാനായില്ലെങ്കില്‍ മജിസ്‌ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായിരിക്കും പോലീസ് ശ്രമിക്കുക.

Share:

വാഹന പരിശോധന: ഇനി ഡിജിറ്റൽ രേഖകൾ മതി

വാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും ഇനി ടെൻഷനടിക്കേണ്ട. രേഖകൾ ഡിജിറ്റലായി സൂക്ഷിച്ചാൽ മാത്രം മതി. ഡിജിലോക്കർ, എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ രേഖകൾ നിയമപരമായ സാധുതയോടെ പൊലീസ് അംഗീകരിക്കും. പേപ്പർലെസ് ഡിജിറ്റൽ സംവിധാനം നിലവിൽ വന്നതിൻ്റെ       ഭാഗമായി ഡിജിലോക്കർ അംഗീകൃതരേഖയായി കണക്കാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചു. 


മോട്ടോർ വാഹന നിയമം 1988, കേന്ദ്ര മോട്ടോർ വാഹന റൂൾ 1989 എന്നിവ പ്രകാരം ബന്ധപ്പെട്ട നിയമപാലകർ ആവശ്യപ്പെടുമ്പോൾ വാഹന ഉടമ, ഡ്രൈവർ ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനക്കായി നൽകേണ്ടതുണ്ട്. എന്നാൽ ഐടി ആക്റ്റ് പ്രകാരം ഇനി മുതൽ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിട്ടുളള ഡിജിലോക്കറിൽ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റൽ പതിപ്പു പരിശോധനയ്ക്കായി കാണിച്ചാൽ മതി. രേഖകളുടെ ഒറിജിനലോ പകർപ്പ് കടലാസ് രേഖയായോ കൈവശം വയക്കേണ്ട ആവശ്യമില്ല. രേഖകൾ കടലാസ് രൂപത്തിൽ കൊണ്ടുനടന്നു നഷ്ടപ്പെടാതെ ആവശ്യം വരുമ്പോൾ കാട്ടിക്കൊടുക്കുന്നതിനോ ഷെയർ ചെയ്തു നൽകുന്നതിനോ ഡിജിറ്റൽ ലോക്കറുകൾ പ്രയോജനപ്പെടുത്താം. മൊബൈൽ ഫോൺ,               ടാബ് ലെറ്റുകൾ തുടങ്ങിയവയിൽ ഡിജിലോക്കറിൻ്റെ  ആപ്ലിക്കേഷൻ സജ്ജമാക്കിയിട്ടുള്ളവർക്കു രേഖകൾ ആവശ്യമുള്ളപ്പോൾ പ്രദർശിപ്പിക്കാം.

Share:

കണ്ണൂരിൽ കഞ്ചാവ് വില്‍പ്പന സംഘങ്ങളെക്കുറിച്ച് പോലീസിനും എക്സൈസിനും വിവരം നല്‍കിയ വ്യക്തിയെ പത്തംഗസംഘം ആക്രമിച്ചു


കഞ്ചാവ് വില്‍പ്പന സംഘങ്ങളെക്കുറിച്ച് പോലീസിനും എക്സൈസിനും വിവരം നല്‍കിയ വ്യക്തിയെ പത്തംഗസംഘം ആക്രമിച്ചു പരിക്കല്‍പ്പിച്ചു. കണ്ണൂര്‍

കൊറ്റാളിയിലെ കച്ചവടക്കാരന്‍ രാജീവനെയാണ് ഇന്നലെ രാത്രി 9.30 ന് മരക്കഷണവും മറ്റുംകൊണ്ട് ആക്രമിച്ചത്. തലക്കും ശരീരത്തിലും സാരമായി പരിക്കേറ്റ രാജീവനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ കഴിഞ്ഞ ഏതാനും മാസക്കാലമായി കഞ്ചാവും മറ്റ് മയക്കുമരുന്നുകളും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ അടിക്കടി എക്സൈസിന്റെയും പോലീസിന്റെയും നീക്കങ്ങളില്‍ പിടിയിലായിട്ടുണ്ട്.
വിവരം നല്‍കുന്ന ഇന്‍ഫോര്‍മര്‍മാരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് വിലയിരുത്തല്‍. ജില്ലയില്‍ തുടര്‍ച്ചയായി കഞ്ചാവ് കടത്തുകാരും വില്‍പ്പനക്കാരും പിടിയിലാകുന്നതില്‍ കഞ്ചാവ് ലോബി വിറളിപൂണ്ടിരിക്കുകയാണ്. കണ്ണൂര്‍ ടൗണ്‍ എസ്.ഐ ശ്രീജിത് കോടേരിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പത്തംഗസംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. കൊറ്റാളിയിലെ ശ്രീരാഗ് (21), മിഥുന്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ടൗണ്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്നലെയും 8 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. യുവാക്കളുടെ വന്‍ നിരതന്നെ കഞ്ചാവ് ഉപയോഗത്തിലേക്കും മാഫിയയുടെ കാരിയര്‍മാരുമായി മാറുന്നത് അടിക്കടി വാര്‍ത്തയാകുകയാണ്. വധശ്രമത്തിനാണ് അറസ്റ്റിലായ രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തത്. അക്രമി സംഘത്തിലെ മറ്റ് എട്ടുപേരെയും താമസിയാതെ പിടികൂടുമെന്ന് ടൗണ്‍പോലീസ് പറഞ്ഞു.

Share:

തലശ്ശേരിയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തിയ സംഘം പണം തട്ടിയെടുത്തു.

തലശ്ശേരി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തിയ ഒരു സംഘം പണം തട്ടിയെടുത്തു. സൈദാര്‍പള്ളി ജഗന്നാഥ ടെമ്പിള്‍ റോഡ്

ഹുദയില്‍ പി.പി.മജീദിന്റെ വീട്ടിലാണ് പരാതിക്കിടയായ സംഭവം നടന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് അഞ്ചു പേര്‍ എത്തിയത്. മജീദും ഭാര്യയും മാത്രമെ അപ്പോള്‍ വീട്ടിലുണ്ടായിരുന്നുള്ളു. ആദായ നികുതി വകുപ്പ് ഓഫീസര്‍,മൂന്ന് ഉദ്യോഗസ്ഥര്‍,ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നിങ്ങനെയാണ് പരിചയപ്പെടുത്തിയത്. പോലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയയാളുമുണ്ടായിരുന്നു. ആദായനികുതി വകുപ്പ് ഓഫീസറെന്ന് പരിചയപ്പെടുത്തിയയാള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും ചെയ്തു. മുറികളില്‍ കയറി പരിശോധിച്ച് അരമണിക്കൂറിനകം തിരിച്ചുപോകയും ചെയ്തു. അവര്‍ കൊണ്ടുവന്ന ഒരു ബാഗ് മടക്കി കൊണ്ടുപോയില്ല. ഇത് അന്വേഷിച്ച് വിളിക്കാതിരുന്നപ്പോഴാണ് വീട്ടുടമയ്ക്ക് സംശയമുണ്ടായത്. ഇതേത്തുടര്‍ന്ന് മുറിയിലെ പഴ്‌സില്‍ സൂക്ഷിച്ച 25000 രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. പരാതി പ്രകാരം പോലീസ് കേസെടുത്തു. ദീര്‍ഘകാലമായി മത്സ്യക്കയറ്റുമതി വ്യാപാരിയാണ് മജീദ്

Share:

ചക്കരക്കല്ലിൽ കടയ്ക്ക് തീപിടിച്ചു

ചക്കരക്കൽ – അഞ്ചരകണ്ടി റോഡിന് സമീപത്തുള്ള നാഷ്ണൽ എന്ന കടക്കാണ് തീ പിടിച്ചത്.കൂടുതൽ വിവരം അറിവായിട്ടില്ല

Share:

ശ്രീകണ്ഠപുരത്ത് ലോറി ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ


ശ്രീകണ്ഠാപുരം: ലോറി ഡ്രൈവറെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകണ്ഠാപുരം
കാവുംബായിലെ പരേതനായ ബാലകൃഷ്ണൻ- കമലാക്ഷി ദമ്പതികളുടെ മകൻ പി സി.രാജേഷ് (30) ആണ് ഐച്ചെരിയിലെ മേരിമാതലോഡ്ജിൽ ജീവനൊടുക്കിയത്.
ഇയാളുടെ സുഹൃത്ത് ലോഡ്ജിൽ വന്ന് മുറിയുടെ വാതിലിൽ മുട്ടിവിളിച്ചെങ്കിലും തുറക്കാത്തതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത് ഉടൻ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചെങ്കല്ല് ലോറിയിലെ ഡ്രൈവറായ രാജേഷ് അവിവാഹിതനാണ്.ശ്രീകണ്ഠാപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളെജിലെക്ക് മാറ്റി.
Share:

അമ്മംകുളത്തു ജീപ്പ് തല കീഴായി മറിഞ്ഞു


ആലക്കോട് : തളിപ്പറമ്പ -ആലക്കോട് റോഡിൽ ജീപ്പ് അമ്മംകുളത്തു  തലകീഴായി മറിഞ്ഞു. നിയന്ത്രണം വിട്ട ജീപ്പ് റോഡിൽ നിന്നും 5  അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. അപകട സമയത് ഡ്രൈവർ മാത്രമായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. വല്യ ശബ്ദം കേട്ടതിനെത്തുടർന്നാണ് നാട്ടുകാർ ഓടിക്കൂടിയത്.
Share:

സ്ത്രീധന പീഡനം, ഭര്‍തൃമാതാവിന് തടവ്, പിഴ



കണ്ണൂര്‍: വിവാഹ സമയത്ത് നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്നും കൂടുതല്‍ ആവശ്യപ്പെട്ടും ബ്ലാത്തൂരിലെ അധ്യാപികയായ യുവതിയെ ഭര്‍ത്താവും വീട്ടുകാരും മാനസികമായി പീഡിപ്പിക്കുകയും മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഭര്‍തൃമാതാവിനെ കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചു. പൊറോറയിലെ കുനിയാലകത്ത് നരിയന്‍ നഫീസയെ (60)യാണ് വിവിധ വകുപ്പുകളിലായി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഇ രഞ്ചിത്ത് നാലുമാസം തടവിനും ആയിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
നഫീസയുടെ മകന്‍ മുഹമ്മദ് റഫീഖും പരാതിക്കാരിയും തമ്മില്‍ 2010 നവംബര്‍ ഏഴിനാണ് വിവാഹിതരായത്. എട്ട് ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും വിവാഹ സമയത്ത് നല്‍കിയിരുന്നു. ഇത് കുറഞ്ഞുപോയെന്ന് പറഞ്ഞാണ് തൊട്ടദിവസം തന്നെ പീഡനം തുടങ്ങിയത്. 2011 ഫിബ്രവരി 17ന് യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അവിടെ നിന്നാണ് പോലീസിന് പരാതി നല്‍കിയത്. ഭര്‍ത്താവ് മുഹമ്മദ് റഫീഖ് കേസ് സമയത്ത് സ്ഥലത്തില്ലാതിരുന്നതിനാല്‍ ഇയാള്‍ക്കെതിരെയുള്ള നടപടി പ്രത്യേകമായി തുടരും.
Share:

പുതിയതെരു ചിറക്കൽ ഹൈവേയിൽ വച്ച് കഞ്ചാവ് വിൽപ്പനക്കാരനെ വളപട്ടണം പോലീസ് പിടികൂടി


(29.8.18) ഇന്ന് രാവിലെ ചിറക്കൽ ഹൈവെ ജംങ്ങ്ഷനു സമീപം വെച്ച്

140 ഗ്രാം സഹിതം കഞ്ചാവു വില്പന നടത്തുന്ന കാണപ്പെട്ട കാറ്റാളി കുന്നുംപുറത്ത് എസ് ഇസ്മയിൽ (43)നെ വളപട്ടണം എസ്.ഐ ലത്തീഷും സംഘവും അറസ്റ്റ് ചെയ്തു
Share:

ഗള്‍ഫുകാരനെ അക്രമിച്ച് 5 ലക്ഷവും റാഡോവാച്ചും തട്ടി


കണ്ണൂര്‍: ഗള്‍ഫില്‍ ജോലിചെയ്യുന്ന റിയല്‍ എസ്റ്റേറ്റുകാരനെ അക്രമിച്ച് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. പെരുമ്പാവൂര്‍ സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് എന്നയാളുടെ കയ്യില്‍ നിന്നാണ് 5ലക്ഷം രൂപയും മൊബൈല്‍ ഫോണും റാഡോ വാച്ചും തട്ടിയെടുത്തത്. പുഴാതിയിലെ വിജനമായ സ്ഥലത്ത് കൊണ്ടുപോയാണ് അഞ്ചംഗസംഘം ഇയാളെ ഭീഷണിപ്പെടുത്തി അക്രമിച്ചത്. നേരത്തെ ഗള്‍ഫിലുണ്ടായിരുന്ന അഷ്‌റഫിന്റെ ഡ്രൈവര്‍ വിളിച്ചുവരുത്തി കാറില്‍ കൊണ്ടുപോയാണ് സംഘം അക്രമിച്ചതത്രെ. മംഗലാപുരത്തേക്ക് പോകാന്‍ പെരുമ്പാവൂരില്‍ നിന്ന് പുറപ്പെട്ട അഷ്‌റഫ് കണ്ണൂരില്‍ വണ്ടിയിറങ്ങി മെറീഡിയന്‍ പാലസില്‍ താമസിക്കുകയായിരുന്നു.
Share:

പയ്യന്നൂരിൽ യുവതിയെ മുത്തലാഖ് ചൊല്ലി, വനിതാ കമ്മിഷൻ കേസെടുത്തു


തിരുവനന്തപുരം: മുത്തലാഖുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് അനുകൂലമായ നിയമം എത്രയും പെട്ടെന്ന് രാജ്യത്ത് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം. സി ജോസഫെയ്ൻ ആവശ്യപ്പെട്ടു . പയ്യന്നൂരിൽ 23കാരിയെ പെരുമ്പ സ്വദേശിയായ ഭർത്താവ് ഒരു കുറിപ്പിലൂടെ മുത്തലാഖ് ചൊല്ലിയ വിഷയത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുമെന്നും അവർ അറിയിച്ചു.

കുറേ വർഷങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്ന ഒരു വിവാദ വിഷയമാണ് മുത്തലാഖ്. തികച്ചും സ്ത്രീ വിരുദ്ധമായ ഒരു മത നിയമമാണിത്. രാജ്യത്ത് വിവാഹമോചനം നൽകേണ്ടത് കോടതിയാണെന്നും മത സംവിധാനമോ മത മേലദ്ധ്യക്ഷൻമാരോ മതനേതാക്കൻമാരോ അല്ലെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ പറഞ്ഞു. കുറിപ്പിലൂടെ മതനേതാക്കൻമാരുടെ സാന്നിധ്യത്തിൽ പോലും അല്ലാതെ സ്ത്രീയെ മൊഴി ചൊല്ലുന്ന അതിക്രൂരമായ രീതിയാണ് ഇവിടെ നിലനിൽക്കുന്നത്. ഇത് മാറണം. സംഭവത്തിൽ കേരള വനിതാ കമ്മീഷൻ ശക്തമായി ഇടപെട്ട് തുടർനടപടികൾ സ്വീകരിക്കുമെന്നും എം .സി ജോസഫെയ്ൻ വ്യക്തമാക്കി.

അഞ്ച് വർഷം മുമ്പ് വിവാഹം കഴിച്ച യുവതിയെ ഭർത്താവ് വെള്ളക്കടലാസിൽ കുറിപ്പെഴുതി നൽകി വിവാഹബന്ധം വേർപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ദമ്പതികൾക്ക് നാല് വയസ് പ്രായമുള്ള ഒരു മകനുണ്ട്. കഴിഞ്ഞ മാസം മുത്തലാഖ് ചൊല്ലിയതിന് പിന്നാലെ ഒമ്പത് ദിവസത്തിന് ശേഷം ഭർത്താവ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തത്.
     
Share:

പെട്രോള്‍ ഡീസല്‍ വില കത്തിക്കയറുന്നു


കണ്ണൂര്‍: പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇന്ധന വില കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. റെക്കോര്‍ഡ് വിലയാണ് ഡീസലിന് ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടിയതാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനയ്ക്ക് കാരണം. പെട്രോള്‍ വിലയും കുതിച്ചുയര്‍ന്ന് നൂറ് രൂപയിലെത്തുമെന്നാണ് പ്രവചനം. അതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക.്
കണ്ണൂരില്‍ ഡീസല്‍ വില 73.60 രൂപയായി ഉയര്‍ന്നു. പെട്രോളിന് 80.24 ആണ്. ഡീസലിന് 16 പൈസയും പെട്രോളിന് 14 പൈസയുമാണ് കൂടിയത്. ജൂലൈ 24മുതല്‍ പെട്രോള്‍ 2.51 രൂപയും ഡീസലിന് 2.26 രൂപുയുമാണ് കൂടിയത്. കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരന്ത നിവാരണത്തിന് ഇറങ്ങിയ വാഹനങ്ങളെയും ബോട്ടുകളെയും വള്ളങ്ങളെയും അടക്കമാണ് വില കൂട്ടി കൊള്ളയടിച്ചത്. സംസ്ഥാനത്ത് ദിവസം ശരാശരി 8090 ലക്ഷം ലിറ്റര്‍ ഡീസലും 5060 ലക്ഷം ലിറ്റര്‍ പെട്രോളുമാണ് വില്‍ക്കുന്നത്. ഓരോ ലിറ്റര്‍ പെട്രോളില്‍ നിന്ന് 19.48 രൂപയും ഡീസലില്‍ നിന്ന് 17.33 രൂപയും കേന്ദ്രസര്‍ക്കാര്‍ വിവിധ നികുതികളിലായി ഈടാക്കുന്നത്. മുംബൈയില്‍ ഡീസല്‍ വില ലിറ്ററിന് 73.90 രൂപയണ്. കൊല്‍ക്കത്തയില്‍ ഇത് 72.46 രൂപയും ചെന്നൈയില്‍ 73.54 രൂപയും ദില്ലിയില്‍ 69.61 രൂപയും ആണ്.
പെട്രോള്‍ വിലയിലും ഞെട്ടിക്കുന്ന വര്‍ദ്ധനയാണ് ഉള്ളത്. ഡീസല്‍ വില വര്‍ദ്ധന രാജ്യത്ത് വന്‍ വിലക്കയറ്റത്തിന് വഴിവയ്ക്കും എന്നാണ് ഭയക്കുന്നത്. ഇന്ധവിലയ്ക്ക് കാരണം ക്രൂഡ് ഓയില്‍ വിലയുടെ വര്‍ദ്ധന മാത്രമല്ല. ഉയര്‍ന്ന എക്‌സൈസ് തീരുവ കൂടിയാണ്.
ആഗോള വിപണിയില്‍ എണ്ണ വില ഇനിയും ഉയരാനാണ് സാധ്യത. വെനസ്വേലയില്‍ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്. എന്നാല്‍ ആഗോള തലത്തില്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചുവരികയാണ്. അതുകൊണ്ട് തന്നെ അധികനാള്‍ ഉയര്‍ന്ന വില തുടര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Share:

സന്നദ്ധ പ്രവര്‍ത്തകരെ പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി


പത്തനംതിട്ട: പ്രളയത്തില്‍പ്പെട്ട വീടുകള്‍ വൃത്തിയാക്കാനെത്തിയ രണ്ട് സന്നദ്ധ പ്രവര്‍ത്തകരെ പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. റാന്നി സ്വദേശികളായ കക്കുടുമന്‍ കല്ലക്കുളത്ത് സിബി(40), ഉതിമൂട് നിന്നുള്ള ലെസ്വിന്‍(35) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഇവര്‍ക്കൊപ്പം ഒഴുക്കില്‍പ്പെട്ട രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പള്ളിയില്‍ നിന്ന് സംഘമായി റാന്നിഭാഗത്ത് വീടുകള്‍ ശുചീകരിക്കാനെത്തിയതാണിവര്‍. ശുചീകരണത്തിന് ശേഷം കാലുകഴുകാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഒഴുക്കില്‍പ്പെട്ട ലെസ്വിനെ രക്ഷിക്കാനാണ് സിബി വെള്ളത്തിലേക്ക് ചാടിയത്.
Share:

കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് ഐശ്വര്യയും


പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് നടിയും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഐശ്വര്യ സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. റിലീഫ് ഫണ്ട് സംബന്ധിച്ച വിവരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. 4.5 മില്യണ്‍ ഫോളോവേഴ്‌സാണ് ഐശ്വര്യയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.
ഭാഷാ ഭേദമന്യേ ഇതിനോടകം തന്നെ നിരവധി സിനിമാ താരങ്ങള്‍ കേരളത്തിനായി സംഭാവനകള്‍ നല്‍കി കഴിഞ്ഞു. ഏറ്റവുമൊടുവിലായി തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്ത് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ തന്റെ പാര്‍ട്ടിയായ ഡി.എം.ഡി.കെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച സാധന സാമഗ്രികള്‍ ആഗസ്റ്റ് 24ന് കേരളത്തിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ വിജയകാന്ത് ചെന്നൈയില്‍ തിരിച്ചെത്തിയതിന് ശേഷമായിരുന്നു ഇക്കാര്യം അറിയിച്ചത്.
Share:

നാളെ മുതല്‍ കുട്ടികള്‍ സ്‌കൂളിലേക്ക്


കണ്ണൂര്‍: പ്രളയത്തെത്തുടര്‍ന്ന് അടച്ച സ്‌കൂളുകളില്‍ നാളെ ക്ലാസ് തുടങ്ങും. കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല. ബുധനാഴ്ചതന്നെ ക്ലാസുകള്‍ തുടങ്ങും. എന്നാല്‍ പ്രളയദുരിത ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ യൂണിഫോം ധരിച്ചെത്താന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി. പലരുടെയും പുസ്തകങ്ങളും നോട്ടുബുക്കുകളും വസ്ത്രങ്ങളും ഉള്‍പ്പെടെ സര്‍വതും നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇവ ക്ലാസില്‍ കൊണ്ടുവരാന്‍ കഴിയാത്തതിന്റെ പേരില്‍ ഒരുതരത്തിലുള്ള നടപടിയും കുട്ടികളുടെ മേല്‍ സ്വീകരിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലെ എല്ലാ സ്‌കൂളുകളും നാളെ തന്നെ തുറക്കും. കെട്ടിടം തകര്‍ന്നതും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതുമായ സ്‌കൂളുകളില്‍ ക്ലാസുകള്‍ക്ക് ബദല്‍ സംവിധാനമൊരുക്കും. എല്ലാ സ്‌കൂളുകളും ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സി ബി എസ് ഇ റീജനല്‍ ഓഫീസര്‍മാരും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരും ജില്ലാ കലക്ടര്‍മാരും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരും ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
Share:

പൂക്കളത്തിന് പകരം ദുരിതം അനുഭവിക്കുന്നവർ‍ക്ക് സാന്ത്വനത്തിന്റെ സ്‌നേഹക്കളമൊരുക്കി ;ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള മാതൃകയായി


സുൽത്താന്‍ബത്തേരി ; പൂക്കളത്തിന് പകരം ദുരിതം അനുഭവിക്കുന്നവർ‍ക്ക് സാന്ത്വനത്തിന്റെ സ്‌നേഹക്കളമൊരുക്കി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള മാതൃകയായി ഓണത്തിന് പൂക്കളമൊരുക്കി ഈ വര്‍ഷം ആഘോഷിക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി പ്രതീകാത്മകമായി വിതരണം ചെയ്യാന്‍ കൊണ്ട് വന്ന സ്‌റ്റേഷനറി സാധനങ്ങള്‍ കൊണ്ട് ഒരുക്കിയ വലിയ സ്‌നേഹക്കളം വിത്യസ്ത അനുഭവമായി.പിന്നീട് ഈ സാധനങ്ങള്‍ മുഴുവന്‍ എല്ലാവര്‍ക്കും വീതം വെച്ച് നല്‍കി. വയനാട് പുല്‍പ്പള്ളി കബനിഗിരി പുഴയോരത്ത് വീട്ടില്‍ വെള്ളം കയറി ക്യാമ്പില്‍ കഴിയേണ്ടി വന്ന 40 കുടുംബങ്ങള്‍ക്കാണ് സിപിടി ആശ്വാസം പകര്‍ന്നത്. അരി പഞ്ചസാര ചായപ്പൊടി ശർക്കര പയർ വർഗങ്ങൾ വസ്ത്രങ്ങൾ പായ പുതപ്പ് സേറ്റഷനറി സാധനങ്ങൾ ബേക്കറി പലഹാരങ്ങൾ അടങ്ങിയ കിറ്റ് മംഗലാപുരം കാനച്ചൂർ ഹോസ്പിറ്റലിലെ ഡോക്ടർമാരും വിദ്യാർത്ഥി കളുമാണ് സ്പോൺസർ ചെയ്തത്. ദുരിതബാധിതരുടെ പ്രശ്‌നങ്ങളും പരാതികളും കേട്ടു. പ്രശ്ന പരിഹാരത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതില്‍ പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ട വിധവയും രണ്ട് കുട്ടികളുമുള്ള പട്ടികജാതി പട്ടിക വിഭാഗത്തില്‍ പെട്ട യുവതിക്ക് സര്‍ക്കാര്‍ സഹായത്തോടെ വീട് ലഭിച്ചില്ലെങ്കില്‍ സുമനസ്സുകളുടെ സഹായത്തോടെ വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ചടങ്ങില്‍ സംബന്ധിച്ച സംഘടനയുടെ സംസ്ഥാനപ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് വയനാട് ജില്ല കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. അര്‍ഹതപ്പെട്ട കുടുംബങ്ങളുടെ ലിസ്റ്റ് വാര്‍ഡ് മെമ്പറുടെ സഹായത്തോടെയാണ് തയ്യാറാക്കിയത്. മുള്ളങ്കൊല്ലി പഞ്ചായത്ത് അംഗം പിവി സെബാസ്റ്റ്യന്‍ വിതരണ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.വയനാട് ജില്ല പ്രസിഡണ്ട് മനോജ് ചുംസ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാനപ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് അതിജീവനസന്ദേശം നല്‍കി.സംസ്ഥാന സെക്രട്ടറി വിനോദ് അണിമംഗലം വനിത കണ്‍വീനര്‍ സുജമാത്യു കാസര്‍ഗോഡ് ജില്ല പ്രസിഡണ്ട് മൊയിതീന്‍ പൂവടുക്ക ബദറുദ്ദീന്‍ ചളിയംകോട്. ശിബിലി പെരുമ്പള വയനാട് ജില്ല ട്രഷറര്‍ ലിജിസാജു ടി എന്‍ സജിത്ത് ജാഫര്‍സാദിക്ക് തുടങ്ങിയവര്‍ സംസാരിച്ചു.സാജു പിജെ അനുരാഗ് നാരായണന്‍ സലീം സോണിയ ബെന്നി ഷാലി ഷീജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share:

ഇരിട്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ഉഗ്രസ്ഫോടനം.


ഇരിട്ടി : പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ഉഗ്രസ്ഫോടനം. കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി.ഇരിട്ടി സ്റ്റാന്റിലെ ലീഗ് ഓഫീസിന് സമീപമുള്ള കെട്ടിടത്തിൽ നിന്നും Ac യുടെ കംപ്രസ്സ൪ പൊട്ടി തെറിച്ചതാണ് സ്ഫോടന കാരണം. വ൯ അപകടം ഒഴിവായി. ഓഫീസിനും ചുറ്റുപാടും ചെറിയ നാശ നഷ്ടങ്ങളുണ്ടായിട്ടുണ്ട്.
Share:

വൃദ്ധസദനം സന്ദർശിക്കാനെത്തിയ പെൺകുട്ടി കണ്ടത് സ്വന്തം മുത്തശ്ശിയെ

ദില്ലി: ദമയന്തി ബെൻ എന്ന മുത്തശ്ശിയെയും ഭക്തി എന്ന ആ കൊച്ചു മകളെയും ആരും മറക്കില്ല. സഹപാഠികള്‍ക്കൊപ്പം വൃദ്ധസദനം സന്ദര്‍ശിക്കാന്‍ എത്തിയ പെണ്‍കുട്ടി അവിടെ തന്റെ സ്വന്തം മുത്തശ്ശിയെ കണ്ട് കരയുന്നുവെന്ന അടിക്കുറിപ്പോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വൃദ്ധസദനത്തിലെത്തിയ ഭക്തി എന്ന പെൺകുട്ടി അപ്രതീക്ഷിതമായി മുത്തശ്ശി ദമയന്തി ബെന്നിനെ കണ്ടപ്പോള്‍ എന്നു പറഞ്ഞാണ് ചിത്രം വെെറലായത്.
മുത്തശ്ശി ബന്ധുക്കളോടൊപ്പം മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെന്നാണ് വീട്ടുകാരും മറ്റുള്ളവരും ഭക്തിയെ പറഞ്ഞ് ധരിപ്പിച്ചിരുന്നത്. അന്ന് മുത്തശ്ശിയുടെയും ചെറുമകളുടെയും വൈകാരിക നിമിഷം ഫോട്ടോഗ്രാഫര്‍ പകര്‍ത്തുകയായിരുന്നു. 2007ൽ കൽപേഷ് എസ് ബച്ചെ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രം പകർത്തിയത്. മുത്തശ്ശിയെ വൃദ്ധസദനത്തില്‍  തള്ളിയതല്ലെന്നാണ് ഇപ്പോൾ വീട്ടുക്കാർ പറയുന്നത്.
ചിത്രത്തിലുള്ളത് മുത്തശ്ശിയും കൊച്ചുമകളും തന്നെയാണ് എന്നാല്‍ കഥ മുഴുവനും സത്യമല്ല. സംഭവത്തിന്റെ സത്യാവസ്ഥ വിവരിക്കാനായി ദമയന്തി ബെന്നും ഭക്തിയും രംഗത്തെത്തുകയും ചെയ്തു. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലൂടെയാണ് പതിനൊന്നു വര്‍ഷത്തിന് ശേഷം ഇരുവരും യഥാര്‍ഥ കഥ മാധ്യമങ്ങളോട്  പങ്കുവച്ചത്.

Share:

പ്രളയക്കെടുതി: വിദേശസഹായം വാങ്ങുന്നതിൽ തെറ്റില്ലെന്ന് വിദേശകാര്യ വിദഗ്ധർ


ദില്ലി: കേരളത്തിന്റെ പ്രളയക്കെടുതി നേരിടാൻ വിദേശ സഹായം വേണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത് ഇന്നലെയാണ്.  പ്രളയ ദുരിതം നേരിടാൻ കേരളത്തിന് 700 കോടി ഇന്ത്യൻ രൂപയായിരുന്നു യുഎഇ പ്രഖ്യാപിച്ചത്.  കേന്ദ്രസർക്കാരിന്‍റെ നയം കാരണം ഇപ്പോൾ ഈ സഹായം കേരളത്തിന് കിട്ടാതാകുന്ന നിലയാണ്. അതേസമയം പ്രമുഖ വിദേശകാര്യ വിദഗ്ധർ വിദേശ സഹായം നിരസിക്കാന്‍ കേന്ദ്ര നയം തടസമാണെന്ന വാദം നിഷേധിക്കുന്നു.
പുനരധിവാസത്തിന് വിദേശ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്‍ശങ്കർ മേനോൻ പറയുന്നു. ദുരന്ത നിവാരണത്തിന് സഹായം സ്വീകരിക്കുന്നതിലാണ് നയം തടസ്സമാകുന്നത്. ഗുജറാത്തിന് വിദേശസഹായം കിട്ടുകയും കേരളത്തിന് കിട്ടാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്ന ഒരു ട്വീറ്റ് അദ്ദേഹം റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വിദേശസഹായം സ്വീകരിക്കുന്ന കാര്യത്തിൽ വകതിരിവുണ്ടാകണം എന്നാണ് മുൻ വിദേശകാര്യ സെക്രട്ടറി ആയിരുന്ന നിരുപമ റാവുവിന്‍റെ പ്രതികരണം. വിദേശത്തുനിന്ന് സഹായം സ്വീകരിക്കുകയല്ല, വിദേശരാജ്യങ്ങൾക്ക് സഹായം നൽകുകയാണ് നമ്മൾ ചെയ്യാറുള്ളത് എന്നത് ശരിതന്നെ. പക്ഷേ ഗൾഫ് രാജ്യങ്ങളിലുള്ള എൺപത് ശതമാനം ഇന്ത്യാക്കാരും മലയാളികളാണ്. സാഹചര്യം പരിഗണിക്കണം. വേണ്ട എന്നു പറയാൻ എളുപ്പമാണ്, പക്ഷേ കേരളം പ്രതിസന്ധിയിലാണ്, അത് ചെറിയ കാര്യമല്ലെന്നും നിരുപമ റാവു കൂട്ടിച്ചേര്‍ത്തു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേഷ്ടകനും വിദേശകാര്യ വിദഗ്ധനുമായ സഞ്ജയ് ബാരുവും യുഎഇയുടെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ട്വിറ്ററിൽ പ്രതികരിച്ചു. ഗൾഫ് രാജ്യങ്ങളുമായുള്ള മലയാളികളുടെ ബന്ധം പരിഗണിക്കണം. യുഎഇയുടെ സഹായം നിഷേധിക്കാൻ സുനാമി കാലത്ത് വിദേശസഹായം സ്വീകരിച്ചില്ല എന്ന കീഴ്വഴക്കം പറയുന്നത് ശരിയല്ല. ഇക്കാര്യത്തിൽ പിണറായിയുടെ നിലപാടിനൊപ്പമാണ് എന്നായിരുന്നു സഞ്ജയ് ബാരുവിന്‍റെ ട്വീറ്റ്.

Share:

ഏഷ്യൻ ഗെയിംസ്‌ : രാഹിക്ക് സ്വർണം




ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ നാലാംദിനവും ഇന്ത്യ പൊന്നണിഞ്ഞു. ഷൂട്ടിങ്ങിൽ രാഹി സർണോബതാണ് സ്വർണം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് ഈ ഇരുപത്തേഴുകാരി. 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിലായിരുന്നു നേട്ടം.  നാലാംദിനം നാല് വെങ്കല മെഡലുകൾകൂടി ഇന്ത്യക്ക് ലഭിച്ചു. വുഷുവിലാണ് നാല് മെഡലും. നാല് സ്വർണവും മൂന്ന് വെള്ളിയും എട്ട് വെങ്കലവുമുൾപ്പെടെ 15 മെഡലുകളുമായി ഏഴാമതാണ് ഇന്ത്യ. 37 സ്വർണമുൾപ്പെടെ 81 മെഡലുകളുമായി ചൈന ഒന്നാമത് തുടരുന്നു. 20 സ്വർണമുൾപ്പെടെ 67 മെഡലുകളുമായി ജപ്പാൻ രണ്ടാമതും. 10 സ്വർണമുൾപ്പെടെ 46 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാമതും നിൽക്കുന്നു.
25 മീറ്റർ എയർ പിസ്റ്റളിൽ ആവേശകരമായ പോരാട്ടമായിരുന്നു. രണ്ടാമതെത്തിയ തായ്ലൻഡിന്റെ നഫസ്വാൻ യങ്പയ്ബൂണുമായാണ് ഫൈനലിൽ രാഹി ഏറ്റുമുട്ടിയത്. രണ്ട് ഷൂട്ട് ഓഫുകൾ വേണ്ടിവന്നു വിജയിയെ തീരുമാനിക്കാൻ. ഫൈനലിൽ ഇരുവരും 34 വീതം പോയിന്റ് നേടിയതിനെത്തുടർന്നാണ് ഷൂട്ട് ഓഫ് വേണ്ടിവന്നത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡലായിരുന്നു രാഹിക്ക്. ഇതേയിനത്തിൽ 2010, 2014 കോമൺവെൽത്ത് ഗെയിംസുകളിൽ രാഹി സ്വർണം നേടിയിട്ടുണ്ട്.
കൗമാരതാരം മനു ഭാക്കെറിന് തിളങ്ങാനായില്ല. യോഗ്യതാ റൗണ്ടിൽ ഗെയിംസ് റെക്കോഡായ 593 പോയിന്റ് നേടി. പക്ഷേ, ഫൈനൽറൗണ്ടിൽ മനു നിരാശപ്പെടുത്തി. ആറാംസ്ഥാനമാണ് ലഭിച്ചത്. 10 മീറ്റർ എയർ പിസ്റ്റളിൽ മനുവിന് മത്സരം ശേഷിക്കുന്നുണ്ട്.
ഷൂട്ടിങ്ങിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. കഴിഞ്ഞദിവസം സൗരഭ് ചൗധരിയും സ്വർണം നേടിയിരുന്നു. ഏഷ്യാഡ് ഷൂട്ടിങ് ചരിത്രത്തിൽ സ്വർണംനേടുന്ന ഏഴാമത്തെ ഇന്ത്യൻ താരംകൂടിയാണ് രാഹി. സൗരഭ്, ജസ്പാൽ റാണ, രൺധീർ സിങ്, ജീതു റായ്, റോൺജൻ സോധി എന്നിവരാണ് ഷൂട്ടിങ്ങിലെ സ്വർണജേതാക്കൾ.
വുഷുവിൽ നാല്  വെങ്കല മെഡലുകളാണ് ഇന്ത്യ നാലാംദിനം നേടിയത്. നവോറെം റോഷിബിന ദേവി, സന്തോഷ് കുമാർ, സൂര്യ ബാനു പ്രതാപ് സിങ്, നരേന്ദർ ഗ്രെവാൽ എന്നിവരാണ് വെങ്കലം നേടിയത്. സെമിയിലെത്തിയതോടെ കഴിഞ്ഞദിവസംതന്നെ ഇവർ മെഡൽ ഉറപ്പാക്കിയിരുന്നു. സെമിയിൽ നാലുപേരും തോറ്റു.
ടെന്നീസ് പുരുഷ ഡബിൾസിൽ രോഹൻ ബൊപണ്ണ‐ദിവിജ് ശരൺ സഖ്യം സെമിയിൽ കടന്നു. ക്വാർട്ടറിൽ ചൈനീസ് തായ്്പേയിയുടെ യാങ് സുങ് ഹുയ‐സിയെ ചെങ്പെങ് സഖ്യത്തെ തോൽപ്പിച്ചു (6‐3, 7‐5, 10‐1). സുമിത് നഗൽ‐രാംകുമാർ രാമനാഥൻ സഖ്യം പുറത്തായി.
Share:

കേരളത്തില്‍ പ്രളയമുണ്ടായത് ബീഫ് കഴിച്ചതുകൊണ്ടെന്ന് ഹിന്ദു മഹാസഭ


ദില്ലി:  കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ മഹാപ്രളയത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ വിദ്വേഷ പ്രചരണവുമായി ഹിന്ദു മഹാസഭ രംഗത്ത്. കേരളത്തിലെ ജനങ്ങള്‍ പശുക്കളെ കൊല്ലുന്നത് കൊണ്ടാണ് പ്രളയമുണ്ടായതെന്ന് ഹിന്ദു മഹാസഭ നേതാവ് ചക്രപാണി ആരോപിച്ചായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭൂമിയോട് പാപം ചെയ്ത മനുഷ്യര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയാണ് ഈ ദുരന്തമെന്നും ഏതാനും ചിലര്‍ ചെയ്ത തെറ്റിന് ശിക്ഷക്കപ്പെട്ടത് നിരപരാധികളായ  ജനങ്ങളാണെന്നും ചക്രപാണി പറഞ്ഞു.'ഞാനും കേരളത്തെ സഹായിക്കാന്‍ ആവശ്യപ്പെടുന്നു. പക്ഷേ പ്രകൃതിയെയും ജീവജാലങ്ങളെയും ഉപദ്രവിക്കാത്തവരെ മാത്രമെ സഹായിക്കാനാകൂ.
കേരളത്തിലെ ജനങ്ങള്‍ക്ക് കഴിക്കാന്‍ മറ്റ് നിരവധി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ട്. എന്നിട്ടും അവര്‍ പശുക്കളെ കൊല്ലുകയും കഴിക്കുകയും ചെയ്യുന്നു. ദുരിതത്തില്‍ അകപ്പെട്ട ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്നും ചക്രപാണി പറഞ്ഞു.
മനപൂര്‍വം പശുവിന്‍റെ മാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചവരോടും റോഡില്‍ പശുവിനെ അറുത്തവരോടും ഒരിക്കലും ക്ഷമിക്കരുതെന്നും ചക്രപാണി കൂട്ടിചേര്‍ത്തു. നിരവധി പേര്‍ മരിക്കുകയും ഒട്ടേറെ പേരെ കാണാതാകുകയും ചെയ്ത പ്രളയക്കെടുതിയില്‍ നിന്ന് കേരളം ഒറ്റക്കെട്ടായി കരകയറാന്‍ ശ്രമിക്കുമ്പോള്‍ ചക്രപാണി അടക്കം നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
Share:

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കാര്യം സ്ഥിരീകരിച്ച് സണ്ണി ലിയോണ്‍


കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താന്‍ സംഭാവന നല്‍കിയിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ച് ഹോളിവുഡ് താരം സണ്ണി ലിയോണ്‍. ലോകമെന്പാടും ആരാധകരുള്ള താരം അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യമാണ് ഭാഗീകമായി സണ്ണി ലിയോണിന്‍റെ ഓഫീസ് ദേശീയമാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് സ്ഥിരീകരിച്ചിരിക്കുന്നത്.
കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സണ്ണി ലിയോണ്‍ സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ തുക എത്രയാണെന്ന് വെളിപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതവരുടെ സ്വകാര്യതയുടെ ഭാഗമാണ്... വിഷയത്തില്‍ വ്യക്തത വരുത്തി സണ്ണിയുടെ ഓഫീസ് വിശദീകരിക്കുന്നു.
ആരാധകലക്ഷങ്ങള്‍ കൊണ്ടാടുന്ന താരങ്ങള്‍ പലരും മഹാപ്രളയത്തില്‍ നിശബ്ദരായി നിന്നപ്പോള്‍ പ്രളയബാധിതര്‍ക്ക് സഹായഹസ്തവുമായി വന്ന സണ്ണിയെ പുകഴ്ത്തി പലരും രംഗത്തുവന്നിരുന്നു. അറിയപ്പെടുന്ന പോണ്‍ താരം കൂടിയായ സണ്ണിയെ അവരുടെ വ്യക്തിത്വത്തിന്‍റെ അടിസ്ഥാനത്തില്‍ വേണം വിലയിരുത്താനെന്ന് വാര്‍ത്ത പങ്കുവച്ചു കൊണ്ട് പലരും സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.
Share:

'കെഎസ്ഇബിക്ക് പാളിച്ച പറ്റിയിട്ടില്ല, ഡാം തുറക്കുന്നതിന് മുന്നൊരുക്കങ്ങള്‍ എടുത്തിരുന്നു'



തിരുവനന്തപുരം :കേരളം അതിജീവിച്ച മഹാപ്രളയത്തിന് ശേഷം ഇതിന്‍റെ കാരണങ്ങളെ ചൊല്ലിയുള്ള രാഷ്ട്രീയ ആരോപണങ്ങള്‍ ശക്തമാവുകയാണ്. കെഎസ്ഇബിയുടെ ലാഭക്കൊതിയാണ് പ്രളയത്തിന് കാരണമെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് വൈദ്യുതി മന്ത്രി എം.എം മണി. കെഎസ്ഇബിക്ക് പാളിച്ച പറ്റിയിട്ടില്ലെന്നാണ് എം.എം മണി പറഞ്ഞത്. മഴ ഇത്ര കനക്കുമെന്ന് കരുതിയില്ല. ഡാം തുറക്കുന്നതിന് എല്ലാം മുന്നൊരുക്കങ്ങളും എടുത്തിരുന്നു. തന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ലാഭം ലക്ഷ്യമിട്ട് കെഎസ്ഇബി ഡാമുകള്‍ അവസാന നിമിഷം വരെ തുറക്കാതെ വച്ചതാണ് പ്രളയത്തിന് കാരണമെന്നായിരുന്നു ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയത്. ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും സര്‍ക്കാരില്‍ നിന്നുണ്ടായില്ലെന്നും ഡാമുകള്‍ തുറന്നുവിട്ടാല്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് യാതൊരു ധാരണയും വൈദ്യുതിവകുപ്പിനുണ്ടായിരുന്നുവില്ലെന്നും രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.
Share:

വയനാട്ടിലെ ഊരുകളിലെ 2000ത്തോളം കുടുംബങ്ങള്‍ക്ക് സഹായവുമായി മോഹൻലാല്‍


പ്രളയദുരിതത്തില്‍ പെട്ടെവര്‍ക്ക് സഹായഹസ്‍തവുമായി എത്തിയവര്‍ക്ക് നന്ദി പറഞ്ഞ് മോഹൻലാല്‍. വയനാട്ടിലെ ഊരുകളിലെ കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കുമെന്നും മോഹൻലാല്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് മോഹൻലാലിന്റെ പ്രതികരണം.


മോഹൻലാലിന്റെ വാക്കുകള്‍
ഒരു നൂറ്റാണ്ടിനിടയ്‍ക്ക് കേരളം കണ്ട മഹാപ്രളയത്തില്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുകയും അവരുടെ പുനരാധിവാസത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാ സുമനസ്സുകള്‍ക്കും എന്റെ സ്നേഹാദരങ്ങള്‍. എന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൌണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ഇന്നിറങ്ങുകയാണ്. ആദ്യ ഘട്ടത്തില്‍ വയനാട്ടിലെ ഊരുകളില്‍ 2000ത്തോളം കുടുംബങ്ങളില്‍ എത്തിച്ചേരാണ് ഞങ്ങളുടെ പരിശ്രമം. ഒരു കുടുംബത്തിന് ഒരാഴ്‍ചത്തേയ്‍ക്കുള്ള ആവശ്യസാധനങ്ങളാണ് എത്തിക്കുക. ഒരുപാട് പേരുടെ സഹായഹസ്‍തങ്ങളോടെ നമ്മുടെ കേരളം പ്രതിബന്ധങ്ങളെ അതിജീവിക്കും . do for kerala
Share:

പിറന്നാള്‍ സമ്മാനമായി ലഭിച്ചത് സ്വര്‍ണ കേക്ക്; കേരളത്തിന്‍റെ അതിജീവനത്തിന് നല്‍കി എട്ടാം ക്ലാസുകാരി


ദുബായ്: പിറന്നാള്‍ സമ്മാനമായി അച്ഛന്‍ നല്‍കിയ സ്വര്‍ണ്ണ കേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി എട്ടാം ക്ലാസുകാരി. ദുബായ് ഡല്‍ഹി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ പ്രാണതി എന്ന മിന്നുവാണ് പ്രളയദുരിതത്തില്‍പ്പെട്ട് ഉഴലുന്നവര്‍ക്ക് അരക്കിലോ ഭാരമുള്ള സ്വര്‍ണ കേക്ക് സഹായമായി നല്‍കിയത്.
ഈ കേക്കിന് ഏകദേശം 19 ലക്ഷം രൂപയോളം വില വരും. മെയ് അഞ്ചിനായിരുന്നു പ്രാണതിയുടെ ജന്മദിനം. അന്നേ ദിവസം തന്റെ പിതാവ് വിവേക് വാങ്ങി നല്‍കിയ കേക്ക് ഭദ്രമായി സൂക്ഷിച്ച് വെയ്ക്കുകയായിരുന്നു. കേരളത്തെ പിടിച്ചുലച്ച  മഹാപ്രളയത്തെ കുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ചും കഴിഞ്ഞ ദിവസാണ് പ്രാണതി അറിയുന്നത്.
ദുബായിലിരുന്നു കെണ്ട് തന്‍റെ അച്ഛന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും പ്രാണതി കണ്ടിരുന്നു. ഇതേ തുടർന്ന്  ഭദ്രമായി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ കേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ അച്ഛനോട് അവശ്യപ്പെടുകയായിരുന്നു. കണ്ണൂരിലെ പയ്യന്നൂരില്‍ നിന്നുള്ള പ്രവാസിയാണ് വിവേക്
പിറന്നാൾ സമ്മാനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകിയ ദിവസം മകൾ നന്നായി ഉറങ്ങിയെന്നും അദ്ദേഹം കൂട്ടി ചേർത്തു. പ്രാണതിയെ പോലെ തമിഴ്നാട്ടിലെ വില്ലുപുരത്തുള്ള അനുപ്രിയ എന്ന ഒമ്പത് വയസ്സുകാരി 9,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിരുന്നു. അനുപ്രിയ സൈക്കിൾ വാങ്ങാൻ ശേഖരിച്ച് വെച്ചിരുന്ന പണമായിരുന്നു  സഹായമായി നൽകിയത്.
Share:

യുഎഇ യുടെ 700 കോടി വാങ്ങുന്നതില്‍ ഒരു തടസവുമില്ല; 'ഇന്‍റര്‍നാഷണല്‍ കോപ്പറേഷന്‍' നിരത്തി ഐസക്


തിരുവനന്തപുരം: മഹാപ്രളയത്തില്‍ ആണ്ടുപോയ കേരളം അതിജീവനത്തിന്‍റെ ശ്വാസം പേറുകയാണ്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും കേരളത്തിന് വലിയ തോതിലുള്ള സഹായ വാഗ്ദാനങ്ങളാണ് വരുന്നത്. അതില്‍ ഏറ്റവും പ്രധാനം യുഎഇ പ്രഖ്യാപിച്ച 700 കോടിയായിരുന്നു. എന്നാല്‍ വിദേശ സഹായം വേണ്ടന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഫണ്ടിന്‍റെ ലഭ്യതയെ ബാധിച്ചിരിക്കുകയാണ്.
പ്രളയത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഇന്ത്യക്ക് വിദേശ രാജ്യങ്ങളുടെ  സഹായ ധനം വേണ്ടെന്ന നിലപാട് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മോദി സര്‍ക്കാര്‍ നയം തിരുത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. കേരളത്തിന്‍റെ ധനമന്ത്രി ടിഎം തോമസ് ഐസക്ക് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഐസക്ക് മോദി സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. യു എ ഇ സര്‍ക്കാരിന്റെ 700 കോടി ധനസഹായം വാങ്ങുന്നതിന് നിയമപരമോ നയപരമോ ആയ ഒരു തടസവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് ഐസക് പറയുന്നു. വളരെ ഗുരുതരമായ ഒരു ദുരന്ത നിവാരണത്തിനായുള്ള സംഭാവന ആണ് യുഎഇ പ്രഖ്യാപിച്ചത്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദേശ സര്‍ക്കാരുകളുടെ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുവാദത്തോടെ സ്വീകരിക്കാം എന്ന് "ദേശീയ ദുരന്ത നിവാരണ പദ്ധതി -2016" ല്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ഐസക്ക് ചൂണ്ടികാട്ടുന്നു. ഈ രേഖയിലെ ഒന്‍പതാം അധ്യാത്തില്‍ ദുരന്തനിവാരണത്തിനായുള്ള "ഇന്‍റര്‍നാഷണല്‍ കോപ്പറേഷന്‍" എന്ന അദ്ധ്യായത്തില്‍ ഇത് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐസക്കിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
കേരളം അടിയന്തിര സഹായമായി കേന്ദ്ര സര്‍ക്കാരിനോട് 2000 കോടി രൂപ ചോദിച്ചു. വളരെ പിശുക്കി കേന്ദ്രം 600 കോടി രൂപ അനുവദിച്ചു . കേരള സര്‍ക്കാര്‍ വിദേശ രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ചിട്ടില്ല . പക്ഷെ യു എ ഇ സര്‍ക്കാര്‍ മഹാമാനസ്കതയോടെ 700 കോടി രൂപ നല്‍കാം എന്ന വാഗ്ദാനം മുന്നോട്ടു വച്ചു . തങ്ങള്‍ നല്‍കുന്നതിനേക്കാള്‍ കൂടിയ തുക ഒരു വിദേശ രാജ്യം നല്‍കുന്നത് ഒരു കുറച്ചില്‍ ആയി തോന്നിയിരിക്കണം . അത് കൊണ്ട് അവരുടെ അനൌദ്യോഗിക നിലപാട് അത്തരം സംഭാവന വേണ്ടെന്നാണ് . പട്ടിയൊട്ടു പുല്ലു തിന്നുകേമില്ല, പശൂനെ കൊണ്ട് തീറ്റിക്കുകേമില്ല എന്ന് കേട്ടിട്ടില്ലേ ?
ഇത്തരത്തില്‍ വിദേശ സംഭാവന വാങ്ങുന്നത് ദേശീയ നയത്തിന് വിരുദ്ധമാണെന്നാണ് ഔദ്യോഗിക നിലപാട് . വിദേശ സഹായത്തിന്‍റെ പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചു ഏറ്റവും ജാഗ്രത പുലര്‍ത്തി വന്ന പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനം . ഇത്തരം സഹായങ്ങള്‍ക്കൊപ്പം വരുന്ന കാണാച്ചരടുകളും നിബന്ധനകളും ആണ് ഈ എതിര്‍പ്പിനു കാരണം. പക്ഷെ എല്ലാവിധ വിദേശനിക്ഷേപങ്ങളെയോ സഹായങ്ങളെയോ ഇടതുപക്ഷം അടച്ചെതിര്‍ത്തിരുന്നില്ല. ചരടുകള്‍ ഇല്ലാത്ത സഹായങ്ങള്‍ സ്വീകരിക്കുന്നതില്‍ ഇടതുപക്ഷത്തിന് ഒരിക്കലും എതിര്‍പ്പുണ്ടായിരുന്നില്ല. ഇവിടെ യു എ ഇ സ്വമേധയാ നല്‍കാമെന്നു പറഞ്ഞ ഒരു ഗ്രാന്റ് ആണ് ഈ തുക . ഈ പണം തിരിച്ചു കൊടുക്കേണ്ടതില്ല . നമ്മുക്ക് ആവശ്യമുള്ള രീതിയില്‍ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ഉപയോഗിക്കാം . ഇത്രയും വലിയ തുക സംഭാവന ആയി നല്‍കിയതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടാവാം . അവിടുത്തെ മറ്റു രാജ്യങ്ങളില്‍ നിന്ന് പോയി പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും മലയാളികള്‍ ആണെന്നതാവാം ഒന്ന് . പ്രവാസികളുടെ ക്ഷേമാത്തെയും മറ്റും മുന്‍ നിര്‍ത്തി ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്ന സൌഹൃദ സമീപനം മറ്റൊരു കാരണമാവാം . കേരളത്തിലെ ദുരന്തവും അതിനെതിരായി കേരളീയ ജനത ഒരുമിച്ചുയുര്‍ത്തിയ പ്രതിരോധവും അവരുടെ മനസ്സിനെ പിടിച്ചുലച്ചതും ഒരു കാരണമാവാം . അതെന്തുമാവട്ടെ ഇത്തരം ഒരു സംഭാവന സ്വീകരിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം?
ആദ്യം വാജ്പേയി സര്‍ക്കാരും പിന്നീട് യു പി എ സര്‍ക്കാരും വിദേശ സഹായത്തോടു മുഖം തിരിച്ചത് കാണാചരടുകളോടുള്ള പേടി കൊണ്ടല്ല. അങ്ങനെയെങ്കില്‍ അമേരിക്ക , റഷ്യ , ജര്‍മ്മനി , ഇംഗ്ലണ്ട്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ സഹായം അനുവദനീയമാക്കിയത് എന്തിന്? ഇതില്‍ ജപ്പാന്‍ ഒഴികെയുള്ള പാശ്ചാത്യ സാമ്പത്തീക ശക്തികള്‍ ഏറ്റവും കൂടുതല്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉള്ള രാജ്യങ്ങള്‍ ആണ് . അതെ സമയം സ്കാന്‍ഡനെവിയന്‍ രാജ്യങ്ങള്‍ ആവട്ടെ താരതമ്യേന ചരടുകള്‍ ഇല്ലാത്ത സഹായം ആണ് വാഗ്ദാനം ചെയ്യാറ്. അവരോടായിരുന്നു ഇന്ത്യ സര്‍ക്കാരിന്‍റെ എതിര്‍പ്പ്. ഇന്ത്യ വലിയ സാമ്പത്തീക ശക്തി ആയി കൊണ്ടിരിക്കുന്നു , അത് കൊണ്ട് ചെറിയ രാജ്യങ്ങളുടെ സഹായം വാങ്ങുന്നത് നമ്മുടെ സ്റ്റാറ്റസിന് അനുയോജ്യമല്ല എന്നാണു ഔദ്യോഗികമായി അവര്‍ നല്‍കി വന്ന വിശദീകരണം. ഇന്ത്യ തന്നെ വിദേശ സഹായം നല്‍കുന്ന രാജ്യമായി മാറി കൊണ്ടിരിക്കുന്നു എന്നാണ് ഇവരുടെ അവകാശവാദം . ഇത്ര മാത്രം സമ്പന്നമാണ് ഇന്ത്യ എങ്കില്‍ കേരളത്തിലെ ദുരന്തത്തെ നേരിടാന്‍ യു എ ഇ സര്‍ക്കാര്‍ അനുവദിച്ച തുക എങ്കിലും നല്‍കാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്.
യു എ ഇ സര്‍ക്കാരിന്റെ 700 കോടി ധനസഹായം വാങ്ങുന്നതിന് നിയമപരമോ നയപരമോ ആയ ഒരു തടസവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം , കാരണം ഇത് വളരെ ഗുരുതരമായ ഒരു ദുരന്ത നിവാരണത്തിനായുള്ള സംഭാവന ആണ് . ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദേശ സര്‍ക്കാരുകളുടെ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുവാദത്തോടെ സ്വീകരിക്കാം എന്ന് "ദേശീയ ദുരന്ത നിവാരണ പദ്ധതി -2016" ല്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ രേഖയിലെ ഒന്‍പതാം അധ്യാത്തില്‍ ദുരന്തനിവാരണത്തിനായുള്ള "ഇന്‍റര്‍നാഷണല്‍ കോപ്പറേഷന്‍" എന്ന അദ്ധ്യായത്തില്‍ ഇത് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ് . ഇത് സ്ക്രീന്‍ ഷോട്ട് ആക്കി കൊടുത്തിട്ടുണ്ട്. അത് കൊണ്ടാണ് ഇതു നിയമത്തിണോ നയത്തിനോ എതിരല്ല എന്ന് പറയുന്നത്. ഇത് വാങ്ങാന്‍ അനുവദിക്കാതിരിക്കുന്നത് രാഷ്ട്രീയ വിവേചനം മാത്രമാണ്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളെയും ഇത്തരത്തില്‍ ദുരന്ത കാലത്ത് വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ മിഥ്യാ ബോധവും ജാള്യതയും മാറ്റി വച്ച് കേരളത്തിന്‍റെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ സഹായകമായ നിലപാട് സ്വീകരിക്കണം.
Share:

പോ മോനെ മോദിയ്ക്ക് ശേഷം; മോദിയ്ക്ക് വീണ്ടും മലയാളികളുടെ പൊങ്കാല


ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പല തവണ പൊങ്കാലയിലൂടെ മലയാളികള്‍ ഞെട്ടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ സൊമാലിയ പരാമര്‍ശത്തിനെതിരായ മലയാളികളുടെ പോ മോനെ മോദി ഹാഷ്ടാഗ് ലോകമാകെ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ മോദിക്ക് വീണ്ടും പൊങ്കാല ഒരുക്കിയിരിക്കുകയാണ് മലയാളികള്‍.
മഹാ പ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താനായി യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ നല്‍കിയ വാഗ്ദാനം സ്വീകരിക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെയാണ് പൊങ്കാലയിലൂടെ ചോദ്യം ചെയ്യുന്നത്. മോദിയുടെ ഫേസ്ബുക്ക് പേജില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. എല്ലാ പോസ്റ്റിനും താഴെ കമന്‍റുകളുമായി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളെ സഹായിച്ചിട്ടുള്ള മോദി സര്‍ക്കാരിന്‍റെ മുന്‍കാല നടപടികളെയും മലയാളികള്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരം നെറികെട്ട നിലപാടിലൂടെ കേരളത്തെ തകര്‍ക്കം എന്ന് കേന്ദ്രം കരുതരുതെന്ന മുന്നറിയിപ്പും കമന്‍റുകളിലുണ്ട്. അറബ് രാജ്യങ്ങളുടെ സ്നേഹവും സപ്പോർട്ടും മലയാളി പ്രവാസികളുടെ വിയർപ്പിന്റെ വിലയാണെന്നും ചിലര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. തെറി വിളിക്കുന്ന കമന്‍റുകള്‍ക്കും ഒരു കുറവുമില്ല.
നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസത്തിന് 6000 കോടി രൂപ നൽകിയ മോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് കേരളത്തിന് 600 കോടി മാത്രം നല്‍കിയതെന്ന ചോദ്യം ഉന്നിയക്കപ്പെടുന്നുണ്ട്. ഗുജറാത്ത് ഭൂകമ്പകാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് കൈപറ്റിയ ദുരിതാശ്വാസഫണ്ടുകള്‍ മോദി സര്‍ക്കാര്‍ തിരിച്ചു നല്‍കണമെന്ന ആവശ്യവുമുണ്ട്.
Share:

'ബഹുമാനപ്പെട്ട അല്‍ഫോന്‍സ്, തോളിൽ കയ്യിട്ടു നിൽക്കുന്ന കുട്ടികള്‍ ആരാണെന്ന് താങ്കൾക്ക് അറിയുമോ? '


തിരുവനന്തപുരം: പ്രളയഭൂമിയില്‍ സര്‍വതും നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ നിന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എടുത്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. അന്ധരായ രണ്ടു കുട്ടികളുടെ തോളില്‍ കയ്യിട്ട് കണ്ണന്താനം ഫേസ്ബുക്കില്‍ പങ്കുവച്ച ആ ചിത്രം കണ്ടപ്പോല്‍ എഴുത്തുകാരി ശാരദക്കുട്ടിക്ക് അവരെ കുറിച്ച് പറയാൻ ഏറെയുണ്ടായിരുന്നു.
'താങ്കൾ തോളിൽ കയ്യിട്ടു നിൽക്കുമ്പോൾ ചിരിക്കുന്ന ഈ കുട്ടികളെ കുറിച്ച് താങ്കൾക്കെന്തെങ്കിലും അറിയുമോ? ഫോട്ടോക്ക് ശേഷം താങ്കൾ അവരെ ഓർക്കാനിടയില്ല ' ഈ മുഖവുരയോടു കൂടിയാണ് ശാരദക്കുട്ടി തന്‍റെ പൂര്‍വ വിദ്യാര്‍ഥികളായ ബിനുവിനെയും ബിന്‍സിയെയും കുറിച്ച് പറഞ്ഞു തുടങ്ങുന്നത്.  ജന്മനാ അന്ധരായ  ഇവര്‍ക്ക് അസാമാന്യ കഴിവുണ്ടെന്നു പറയുന്ന ശാരദക്കുട്ടി അവരോടൊപ്പമുണ്ടായിരുന്ന ആ കാലത്തിലെ ഓര്‍മകളും പങ്കുവയ്ക്കുന്നുണ്ട്.

കുറിപ്പിന്‍റെ പൂര്‍ണരൂപം
താങ്കൾ തോളിൽ കയ്യിട്ടു നിൽക്കുമ്പോൾ ചിരിക്കുന്ന ഈ കുട്ടികളെ കുറിച്ച് താങ്കൾക്കെന്തെങ്കിലും അറിയുമോ? ഫോട്ടോക്ക് ശേഷം താങ്കൾ അവരെ ഓർക്കാനിടയില്ല. ഞാൻ പറയാം. അവർ ബിനുവും ബിൻസിയും എന്റെ കുട്ടികളാണ്. അവർക്ക് ചിരിക്കാനേ അറിയൂ..ഇരട്ടകളാണ്..ജന്മനാ അന്ധരാണ്.അമ്മക്കും കണ്ണിനു കാഴ്ചയില്ല. മൂന്നു വർഷവും എന്റെ ക്ലാസിലെ മുൻനിര ബഞ്ചിലിരുന്നു പഠിച്ചവർ. വലിയ സ്വപ്നങ്ങൾ ഉള്ളവർ. ആരോഗ്യമില്ലായ്മ മൂലം അ;ച്ഛനു വലിയ തൊഴിലുകൾ ചെയ്യാൻ കഴിയില്ല. അന്ധരായ മറ്റു മൂന്നു പേർ അദ്ദേഹത്തെ ആശ്രയിച്ചാണ് കഴിയുന്നത്. അങ്ങേക്ക് സഹായിക്കാൻ കഴിയും ഇവരെ..

കണ്ണില്ലെങ്കിലും നല്ല ഗ്രഹണ ശേഷിയാണിവർക്ക്. ക്ലാസിനു മുന്നിലെ വരാന്തയിലൂടെ ഞാൻ നടന്നു പോയാൽ ഉടനെ ശാരി ടീച്ചറേ എന്നു വിളിക്കും. ഓടി വന്നു കൈയ്യിൽ പിടിക്കും. ടീച്ചറുടെ നടപ്പിന്റെ ശബ്ദം തിരിച്ചറിയാമെന്നു പറയും. ഒരിക്കൽ ചെങ്ങന്നുരിലെ പച്ചക്കറിച്ചന്തയിൽ ഞാൻ സാധനം വാങ്ങുകയാണ്. പിന്നിൽ നിന്ന് "അച്ഛാ ഞങ്ങടെ ശാരി ടീച്ചറുടെ ശബ്ദം കേൾക്കുന്നു" എന്ന് പറഞ്ഞ് ഞാൻ നിന്ന കൃത്യ സ്ഥലത്ത് അച്ഛനെയും കൂട്ടി എത്തി ബിനുവും ബിൻസിയും. കണ്ടാൽ പിന്നെ കയ്യിൽ നിന്നു വിടാത്ത കുട്ടികൾ.
തൊഴിലവസരങ്ങൾ കുട്ടികൾ അറിയാൻ വേണ്ടി ഞാൻ ക്ലാസിൽ തൊഴിൽവാർത്തകൾ കുട്ടികളെ കൊണ്ടു വായിപ്പിക്കുമായിരുന്നു. ബിനുവും ബിൻസിയും രാവിലത്തെ ആകാശവാണി തൊഴിൽവാർത്ത കേട്ടിട്ട് ഓർമ്മയിൽ നിന്ന് അത് ക്ലാസിൽ മുൻപിൽ വന്നു നിന്ന് പറഞ്ഞ് ആ പരിപാടിയിൽ പങ്കാളികളാകുമായിരുന്നു. അവർക്കു വേണ്ടി ക്ലാസിൽ മൊബൈൽ ഫോൺ റെക്കോഡർ ഓൺ ചെയ്തു വെച്ചാണ് ക്ലാസുകൾ എടുത്തിരുന്നത്. പരീക്ഷക്കു പോകുന്നതിനു മുൻപ് ടീച്ചറുടെ ശബ്ദം നേരിട്ടു കേട്ട് ക്ലാസിൽ പോകാനുള്ള ഭാഗ്യം ഞങ്ങൾക്കേയുള്ളു എന്ന് എപ്പോഴും ചിരിക്കുന്ന ഈ കുട്ടികൾ പറയുമായിരുന്നു.
ഡിഗ്രി പ0നം പൂർത്തിയാക്കി പോയിട്ടും അവർ നിരന്തര ബന്ധം സൂക്ഷിച്ചിരുന്നു. ഞങ്ങളുടെ കോളേജിലെ നല്ലവരായ കുട്ടുകാരുടെയും അധ്യാപകരുടെയും പള്ളിയുടെയും സ്നേഹവും കരുതലുമായിരുന്നു അവരുടെ സമ്പത്തും കാഴ്ചയും. പല കോഴ്സുകൾക്കും ചേരുന്നതിനെക്കുറിച്ച് ആലോചനകൾ അവരെന്നോടു പറയുമായിരുന്നു.ഇപ്പോഴും ഫോണെടുത്താൽ അധ്യാപകരുടെയും കൂട്ടുകാരുടെയും ശബ്ദം അവർ തിരിച്ചറിയും.
പ്രിയ ബിനു, ബിൻസി... ഞാൻ നിങ്ങളുടെ ശാരി ടീച്ചറാണ്.. ആരെങ്കിലും ഇത് വായിച്ചു കേൾപ്പിക്കും നിങ്ങളെ. ചെങ്ങന്നൂരിലെ വെള്ളപ്പൊക്കമെന്നു കേട്ടപ്പോൾ ആദ്യം ഞാനോർത്തത് നിങ്ങളുടെ കുടുംബത്തെയാണ്. ഫോണിൽ ബന്ധപ്പെടാൻ ഒരു മാർഗ്ഗവുമില്ലായിരുന്നു. ഇപ്പോഴും ആ നമ്പർ നിലവിലില്ല എന്നു കേട്ടിട്ടാണ് ഈ പോസ്റ്റിടുന്നത്.നിങ്ങൾ എവിടെയാണെന്നറിയില്ലായിരുന്നു..
ഇന്ന് കേന്ദ്ര മന്ത്രി നിങ്ങളുടെ തോളിൽ കയ്യിട്ട് ഫോട്ടോയെടുക്കുമ്പോൾ ഞാനാശ്വസിച്ചത് നിങ്ങളെ കണ്ടിട്ടാണ്. നിങ്ങൾ കണ്ടിരുന്ന ജീവിത സ്വപ്'നങ്ങൾ എനിക്കറിയാം. ഒരു തൊഴിൽ കിട്ടിയാൽ അച്ഛന് സഹായമാകുമെന്നും അമ്മക്ക് മരുന്നു വാങ്ങാൻ മറ്റാരെയും ആശ്രയിക്കാതെ കഴിയാമായിരുന്നുവെന്നും എന്തെല്ലാം സഹായങ്ങൾ ചുറ്റുമുള്ളപ്പോഴും നിങ്ങൾ പറയുമായിരുന്നു. നിങ്ങളുടെ മുഖത്തെ ആ ചിരി പ്രളയത്തിനും മായ്ക്കാൻ കഴിഞ്ഞിട്ടില്ലല്ലോ എന്ന അഭിമാനത്തിൽ നിങ്ങളുടെ ശാരിടീച്ചർ കരയുകയാണ്...
വലിയ നല്ല മനസ്സുള്ള രണ്ടു കുട്ടികളുടെ കൂടെയാണ് ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത് എന്ന് മന്ത്രി അറിയുന്നുണ്ടാവില്ല. അതാണിങ്ങനെ ഒരു പോസ്റ്റ്. അവർ ചിരിക്കുകയേയുള്ളു. ഈ അവസരത്തെ ഞാനൊന്നു മുതലെടുക്കുകയാണ്.. നേതാക്കൾക്കു കഴിയുമെങ്കിൽ ഈ കുട്ടികളുടെ ജീവിതത്തിൽ വെളിച്ചമാകൂ.. ഏതു രാഷ്ട്രീയപ്പാർട്ടി നേതാക്കൾക്കും അതിനാകും. ഈ കുട്ടികൾ അവരുടെ ആവശ്യങ്ങൾ ആരോടും പറയില്ല.
ഇത്തരം സഹായമാവശ്യമുള്ളവർ ധാരാളമുണ്ടാകാം..പക്ഷേ ഇപ്പോൾ ഇവർ ഇവരുടെ മുഴുവൻ അനുഭവങ്ങളുമായി മുന്നിലുണ്ടല്ലോ. ഇത്രയും പറയാൻ ഈ ഫോട്ടോ സഹായകമായല്ലോ. അവർ സുരക്ഷിതരെന്ന് അറിയാൻ എനിക്ക് കഴിഞ്ഞല്ലോ... നിങ്ങൾക്ക് ഇപ്പോൾ ചെയ്യാവുന്ന സഹായം ഇവർക്കൊരു ജീവിതമാർഗ്ഗമുണ്ടാക്കി കൊടുക്കുക എന്നതാണ്. മൂന്നു വർഷം എന്റെ കൂടെ എന്റെ ശരീരത്തിന്റെയും മനസ്സിന്റെയും ഭാഗമായി ഒരുമിച്ചുണ്ടായിരുന്ന ബിനുവിന്റെയും ബിൻസിയുടെയും സ്വഭാവത്തിന് ,അധ്വാനശേഷിക്ക് ഞാൻ ഗ്യാരണ്ടി..
Share:

Search This Blog

Recent Posts

Pages

Featured post

7 വയസ്കാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ...

നൈസ് കപ്പിള്‍... കൊല്ലം ജില്ലയിലുള്ള ഇവളാണ് 7 വയസ്സുള്ള പെണ്‍കുഞ്ഞിനെ അടിവയറിലും, തുടയിലും, പിന്‍ഭാഗത്തും എല്ലാം ചട്ടുകം പഴുപ്പിച്ച്...

Blog Archive