ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാം. സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റേതാണ് ചരിത്ര വിധി.
പത്തിനും അന്‍പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കുന്ന ചട്ടം റദ്ദാക്കി. ഹൈക്കോടതിയിലചക്കം 27 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ചരിത്രവിധി.
സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ താഴ്ന്നവരല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. സ്ത്രീകളോട് ഇരട്ടത്താപ്പ് കാട്ടുന്നത് തരംതാഴ്ത്തലിന് തുല്യമാണ്. വിശ്വാസത്തിന്റെ കാര്യത്തില്‍ ശാരീരികാവസ്ഥകള്‍ കണക്കിലെടുക്കേണ്ടതില്ല.– അദ്ദേഹം പറഞ്ഞു. ബേഞ്ചിലെ വനിതാജഡ്ജി വിയോജിച്ചു. ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര രംഗത്തെത്തി. ചീഫ് ജസ്റ്റിസും ജസ്റ്റിസ് ഖാന്‍വില്‍ക്കറും എഴുതിയ വിധിന്യായമാണ് ആദ്യം വായിച്ചത്.







No comments:
Post a Comment