തലശ്ശേരി: രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന വീട്ടമ്മയെ കടന്ന് പിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. തലശ്ശേരി ചാലില്‍ ചക്കരക്കാരുടെഇടയില്‍ താമസിക്കുന്ന ഖാദര്‍,സുഹൃത്ത് കതിരൂര്‍ പൊന്ന്യത്തെ അര്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത.് പ്രദേശത്തെ 37 വയസ്സുകാരി ഇടവഴിയിലൂടെ നടന്ന് പോകുന്നതിനിടെ പിന്‍തുടര്‍ന്നെത്തിയ രണ്ടംഗ സംഘം കടന്ന് പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. ബഹളം കേട്ട് പരിസരവാസികള്‍ ഓടിക്കൂടുന്നതിനിടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. പ്രതികള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ നടത്തി വരികയാണെന്ന് എസ്.ഐ എം. അനില്‍ പറഞ്ഞു |
Home »
» തലശ്ശേരി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം രണ്ടു പേർക്കെതിരെ കേസ്







No comments:
Post a Comment