വാഷിങ്ടണ്‍: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ മലയാളികളോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മേയോ ക്ലിനിക്കിലെ ചികിത്സയ്ക്കു ശേഷം അമേരിക്കയില്‍ പങ്കെടുത്ത ആദ്യ പൊതുപരിപാടിയില്‍ വച്ചായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറുള്ളവര്‍ അത് നല്‍കണം. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് അമേരിക്കന്‍ മലയാളികളുടെ സഹായമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ മലയാളികളില്‍നിന്ന് 150 കോടിരൂപയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 18 മുതല്‍ ധനമന്ത്രി തോമസ് ഐസക്ക് ധനസമാഹരണത്തിനായി എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ പുനര്‍നിര്‍മാണം വലിയ വെല്ലുവിളിയാണെന്നും നവകേരള നിര്‍മാണത്തിന് ക്രൗഡ് ഫണ്ടിങ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാനദണ്ഡപ്രകാരമുള്ള തുക പുനര്‍നിര്‍മാണത്തിന് മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







No comments:
Post a Comment