താനൂർ > രക്ഷാപ്രവർത്തനത്തിൽ വ്യത്യസ്തനായി ലോകശ്രദ്ധനേടിയ കെ പി ജൈസലിന് സഹായ പ്രവാഹം. പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബാംഗമായ ജൈസൽ ട്രോമാകെയർ വളണ്ടിയർ ആയിട്ടാണ് സേവനപ്രവർത്തനങ്ങളിൽ രംഗത്തുവന്നത്. ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി മുതലമാട് വെച്ച് ബോട്ടിൽ കയറാൻ പ്രയാസം അനുഭവിച്ച സ്ത്രീകൾക്ക് സ്വന്തം ശരീരം ചവിട്ടുപടിയായി മാറ്റുകയായിരുന്നു ജൈസൽ.
കൂടെയുണ്ടായിരുന്ന ആരോ വീഡിയോദൃശ്യങ്ങൾ ആക്കി നവമാധ്യമങ്ങളിൽ പോസ്റ്റുചെയ്തു. നിമിഷങ്ങൾക്കകം തന്നെ ഈ സേവന പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് വീഡിയോ ദൃശ്യങ്ങൾ വൈറലായി പടർന്നു. അതേസമയം യുവാവ് താനൂർ സ്വദേശിയായ ജൈസലാണെന്നും, മത്സ്യത്തൊഴിലാളി കുടുംബാംഗവും, ട്രോമാകെയർ വളണ്ടിയർ ആണെന്നും, മുതലമാട് വച്ചാണ് സംഭവമെന്നും ദേശാഭിമാനി ഓൺലൈനിലൂടെ ലോകം മുഴുവൻ ജൈസലിനെ തിരിച്ചറിഞ്ഞു.








No comments:
Post a Comment