ശ്രീകണ്ഠപുരം കോട്ടൂർവയൽ മോളോളത് കനത്ത മഴയിലും ഇടിയിലും വീടിനടക്കം നാശം. ഇലക്ട്രോണിക്സ് ഉപകരണങ്ങളും തെങ്ങും കത്തി നശിച്ചു. മോളോളം തൈവളപ്പിൽ ശാന്തയുടെ വീട്ടിലാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടം നടന്നത്, ഉഗ്ര ശബ്ദത്തോടെ വീടിന് തൊട്ട് പുറകിലുള്ള തെങ്ങിനാണ് ഇടി വീണത് സമീപത്തെ തെങ്ങും കാർഷിക ഉപകരണങ്ങൾ അടക്കം കത്തി നശിച്ചു . വീട്ടിലെ വയറിങ് , ടിവി , അനുബന്ധ ഉപകരണങ്ങൾ പൂർണമായും നശിച്ച സ്ഥിതി ആണ് വീട്ടിലെ മേൽക്കൂരയ്ക്കും അപകടം സംഭവിച്ചു . ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. നിടിയെങ വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു. ആർക്കും പരിക്കില്ല. കടുത്ത വേനലിൽ ആശ്വാസമായി എത്തിയ മഴ ഇടിയോട് കൂടിയതാണ് ശ്രീകണ്ഠപുരത്ത് മറ്റെവിടെയും മഴ പെയ്തില്ല








No comments:
Post a Comment