ഇടി മിന്നലിൽ കനത്ത നാശനഷ്ടം

ശ്രീകണ്ഠപുരം കോട്ടൂർവയൽ മോളോളത് കനത്ത മഴയിലും ഇടിയിലും വീടിനടക്കം നാശം. ഇലക്ട്രോണിക്സ് ഉപകരണങ്ങളും തെങ്ങും കത്തി നശിച്ചു. മോളോളം തൈവളപ്പിൽ ശാന്തയുടെ വീട്ടിലാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടം നടന്നത്, ഉഗ്ര ശബ്ദത്തോടെ വീടിന് തൊട്ട് പുറകിലുള്ള തെങ്ങിനാണ് ഇടി വീണത് സമീപത്തെ തെങ്ങും കാർഷിക ഉപകരണങ്ങൾ അടക്കം കത്തി നശിച്ചു . വീട്ടിലെ വയറിങ് , ടിവി , അനുബന്ധ ഉപകരണങ്ങൾ പൂർണമായും നശിച്ച സ്ഥിതി ആണ് വീട്ടിലെ മേൽക്കൂരയ്ക്കും അപകടം സംഭവിച്ചു . ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. നിടിയെങ വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു. ആർക്കും പരിക്കില്ല. കടുത്ത വേനലിൽ ആശ്വാസമായി എത്തിയ മഴ ഇടിയോട് കൂടിയതാണ് ശ്രീകണ്ഠപുരത്ത് മറ്റെവിടെയും മഴ പെയ്തില്ല

Share:

യാത്രക്കാരുടെ ജീവന് വില കൽപ്പിക്കാതെ മൊബൈലുപയോഗിച്ച് ബസ്സോടിക്കുന്ന ഡ്രൈവർ; സംഭവം കണ്ണൂരിൽ

ഇന്ന് രാവിലെ കണ്ണൂർ ചിറക്കുനിയിൽ നിന്ന് പെരളശ്ശേരി അമ്പലത്തിലേക്ക് ബസ്സിൽ സഞ്ചരിച്ച യുവതി പോസ്റ്റ് ചെയ്ത വീഡിയോ വൈറലാവുന്നു.  KL 58 9097 ശ്രീഹരി ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവറുടെ എതിരെയുള്ള സീറ്റിലിരുന്ന യുവതി പകർത്തിയ ഫോട്ടോയും വീഡിയോയും .പല തവണ ഡ്രൈവറോട് ഫോൺ വിളിച്ച് ബസ്സ് ഓടിക്കരുത് എന്നു പറഞ്ഞിട്ടും ഡ്രൈവർ കൂട്ടാക്കാതെ അപകട മാംവിധം ഫോൺ വിളിച്ച് നല്ല സ്പീഡിൽ ഡ്രൈവ് ചെയ്യുകയാണുണ്ടായത് .കണ്ടക്ടറോട് പരാതി പെട്ടപ്പോൾ ചിരിച്ച് തള്ളുകയാണ് ചെയ്തത് എന്നും യാത്രക്കാർ പറയുന്നു. ഏകദേശം 15 മിനുട്ടോളം ഫോൺ ചെയ്താണ് ഡ്രൈവ് ചെയ്തത് .നിരവധി യാത്രക്കാരുടെ ജീവന് അപകടമാംവിധം ഫോൺ ചെയ്ത ഡ്രൈവർക്കെതിരെ അധികാരികൾ  നടപടി എടുക്കണമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Share:

കണ്ണൂര്‍ ചെങ്ങളായി മാവിലംപാറയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

കണ്ണൂര്‍ : ചെങ്ങളായി മാവിലംപാറയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കുളത്തൂര്‍ മാവിലം പാറയിലെ പരേതനായ കുട്ടപ്പന്റെ ഭാര്യ ഇടത്തൊട്ടിയില്‍ തങ്കമ്മ (72) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ മഴ ശക്തമാണ്. ഇടിമിന്നലിലും കാറ്റിലും വ്യാപക നാശ നഷ്ടമാണ് മലയോരത്ത് ഉണ്ടായത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ശക്തമായ മഴയോടൊപ്പം എത്തിയഇടി മിന്നലിലാണ് തങ്കമ്മയ്ക്ക് ജീവന്‍ നഷ്ടമായത്. മകന്റെ ഭാര്യയ്ക്കും പേരക്കുട്ടിക്കുമൊപ്പംവീടിനുള്ളില്‍ ഇരിക്കുമ്പോഴായിരുന്നു മിന്നലേറ്റത്. മറ്റു രണ്ടു പേരും അത്ഭുതകരമായി രക്ഷപെട്ടു. മിന്നലേറ്റ തങ്കമ്മയെ അയല്‍വാസികള്‍ ചേര്‍ന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ സംസ്‌കരിക്കും. മക്കള്‍: മോഹനന്‍, സുശീല, ലീന, മധു. മരുമക്കള്‍: രാധാമണി, ബാലകൃഷ്ണന്‍, സത്യന്‍, ഷീജ

Read more at: http://www.kannurvarthakal.com/2018/03/Lightning.html
Download App: https://goo.gl/YhUwfZ

കീഴാറ്റൂര്‍ സമരം നുണപ്രചരണം പൊളിഞ്ഞു; പി ജയരാജന്‍

ദേശീയപാത ബൈപാസിനായി കണ്ണൂർ കീഴാറ്റൂരിൽ സർവേ പൂർത്തിയായതോടെ സമരക്കാരുടെ നുണപ്രചാരണം പൊളിഞ്ഞെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ. ക്ഷേത്രത്തിന്റെ വയലിൽ അനധികൃതമായി പന്തൽ കെട്ടിയാണ് സമരം ചെയ്തത്. ബൈപാസിന്റെ അലൈമെന്റ് നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയപാത അതോറിറ്റിയാണ്. തോട് നികത്തുമെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. ഗവൺമെന്റുമായി യുദ്ധം ചെയ്യാതെ വികസനത്തിനുവേണ്ടി സമരക്കാർ സഹകരിക്കണമെന്നും കീഴാറ്റൂർ വയൽ സന്ദർശിച്ചശേഷം പി.ജയരാജൻ പറഞ്ഞു.
Share:

Search This Blog

Recent Posts

Pages

Featured post

7 വയസ്കാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ...

നൈസ് കപ്പിള്‍... കൊല്ലം ജില്ലയിലുള്ള ഇവളാണ് 7 വയസ്സുള്ള പെണ്‍കുഞ്ഞിനെ അടിവയറിലും, തുടയിലും, പിന്‍ഭാഗത്തും എല്ലാം ചട്ടുകം പഴുപ്പിച്ച്...